അമിത വേഗതയും അപകടവും ഒഴിവാക്കാന്‍ റാന്നി ടൗണിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ട്രാഫിക് കോണുകള്‍ക്കും രക്ഷയില്ലാതായി

For full experience, Download our mobile application:
Get it on Google Play

റാന്നി: അമിത വേഗതയും അപകടവും ഒഴിവാക്കാന്‍ സംസ്ഥാന പാതയിൽ റാന്നി ടൗണിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ട്രാഫിക് കോണുകള്‍ക്കും രക്ഷയില്ലാതായി. അമിത വേഗതയിലെത്തുന്ന വാഹനങ്ങൾ ഇടിച്ചു കോണുകള്‍ നശിക്കുന്ന കാഴ്ചയാണ് ടൗണ്ണില്‍. റാന്നി ടൗണിൽ കൂടുതലായി അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളിലാണ് കെ എസ് റ്റി പി സ്പ്രിംങ്ങ് കോണുകള്‍ സ്ഥാപിച്ചത്. ഇതിന് പിന്നാലെ ഓരോ സ്ഥലങ്ങിളിലേയും കോണുകള്‍ വാഹനങ്ങൾ ഇടിച്ച് ഒടിക്കാൻ തുടങ്ങി. സംസ്ഥാന പാത നിർമ്മാണത്തിന് ശേഷം ടൗണിൽ നിരന്തരമുണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരമുണ്ടാകുന്നതിനു വേണ്ടിയാണ് ഇവ സ്ഥാപിച്ചത്.

റോഡിൽ അപകട രഹിതമാർഗ്ഗങ്ങളായ സൂചനാ ബോർഡുകൾ, സ്തൂപങ്ങൾ, ട്രാഫിക് റിഫ്ളക്ടർ, തുടങ്ങി വിവിധ മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടും റോഡിലെ അപകടങ്ങൾക്ക് പരിഹാരം ഉണ്ടാകാതെ ആയതോടെയാണ് മറ്റൊരു മാര്‍ഗ്ഗമായ സ്പ്രിംങ്ങ് കോണുകള്‍ സ്ഥാപിച്ചത്. നിലവിൽ റോഡിലൂടെയുള്ള വാഹനങ്ങളുടെ അമിതവേഗതയും ഡ്രൈവറുമാരുടെ അശ്രദ്ധയും കാരണം ഇത് സ്ഥാപിച്ചതു മുതൽ ഒരോ ഭാഗത്തേയും കോണുകള്‍ വാഹനം ഇടിച്ചു നശിക്കുകയാണ്. സംസ്ഥാന പാതയില്‍ വാഹനങ്ങളുടെ വേഗത കുറക്കാന്‍ നടപടി സ്വീകരിക്കണമെന്ന പരാതി താലൂക്ക് വികസന സമതിയിൽ ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്.

സംസ്ഥാന പാതക്കായി ഏറ്റെടുത്ത സ്ഥലത്ത് ടൗണിൽ റോഡിൻ്റെ ഇരുവശത്തും നടപ്പാതയും പാർക്കിംങ്ങ് ലൈൻ വരച്ച് ഒഴിച്ച സ്ഥലവും കഴിഞ്ഞാൽ റോഡിന് ആകെ ഉള്ള സ്ഥലം ഇരുവശങ്ങളിൽ നിന്നും രണ്ട് ചെറിയ വാഹനങ്ങൾ വന്നാൽ കടന്നു പോകാൻ പ്രയാസം നേരിടുന്നതാണ് പല സ്ഥലത്തും അപകടങ്ങൾക്ക് കാരണമാകുന്നത്. റാന്നി ടൗണിലുണ്ടാകുന്ന അപകടങ്ങളും ഗതാഗതകുരുക്കും ഒഴിവാക്കാൻ റോഡിൻ്റെ ഇരുവശങ്ങളിലും വാഹനങ്ങളുടെ അനധികൃത പാർക്കിംങ്ങ് നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പും പോലീസും ഇടപെടണമെന്ന് നിരന്തരം ആവിശ്യം ഉയർന്നെങ്കിലും അധികൃതർ കേൾക്കാത്ത മട്ടിലാണന്നാണ് യാത്രക്കാരും ടൗണിലെ വ്യാപാരികളും പറയുന്നത്.

സംസ്ഥാന പാതയില്‍ മന്ദമരുതി മുതൽ ഉതിമൂട് വരെ ടൗണിൻ്റെ പരിധിയിൽ ഉൾപ്പെടുന്നുണ്ടെങ്കിലും ടൗണിലെ ട്രാഫിക് നിയന്ത്രണത്തിനു വേണ്ട നടപടി ഉണ്ടാകത്തതാണ് പ്രധാന കാരണം. സംസ്ഥാന പാത നിർമ്മാണത്തിലെ അപാകത കാരണം ചെറുതും വലുതുമായ നൂറ് കണക്കിന് അപകടങ്ങളാണ് നിരന്തരം ഉണ്ടാകുന്നത്. റാന്നി ടൗണിൽക്കൂടിയുള്ള സംസ്ഥാന പാത നിർമ്മാണം പൂർത്തിയാകുബോൾ വികസന പുരോഗതിയിൽ റാന്നിയുടെ മുഖച്ഛായ മാറുമെന്ന് പ്രതീക്ഷിച്ച ജനങ്ങൾ ടൗണിൽ അടിക്കടിയുണ്ടാകുന്ന അപകട മരണങ്ങളുടെ വാർത്ത കേട്ട് ഭയാശങ്കയിലാകുന്ന തരത്തിലാണ്. റാന്നിയിൽ നിത്യേനനിരന്തരം ഉണ്ടാകുന്ന അപകടങ്ങൾക്കും ഗതാഗത കുരുക്കിനും അടിയന്തിര പരിഹാരം ഉണ്ടാക്കുവാൻ പുതുവർഷത്തിലെത്തി ജനപ്രതിനിധികൾ തയ്യാറാകുമെന്ന് വിശ്വാസത്തിലാണ് റാന്നി നിവാസികളും യാത്രക്കാരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....