കർഷകർക്ക് താങ്ങും തണലുമായി കർഷക കോൺഗ്രസ് നേതാക്കൾ പ്രവർത്തിക്കണം : പഴകുളം സതീഷ്

For full experience, Download our mobile application:
Get it on Google Play

അടൂർ : കർഷകർക്ക് താങ്ങും തണലുമായി മാറുവാന്‍ ഓരോ കർഷക കോൺഗ്രസ് നേതാക്കളും തയ്യാറാകണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പഴകുളം സതീഷ് പറഞ്ഞു. അടൂർ നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങളുടെ ആക്രമണം മൂലവും പ്രകൃതിക്ഷോഭങ്ങള്‍ മൂലവും കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് സഹായം എത്തിക്കുന്നതിനും കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് അറിഞ്ഞ് വേണ്ട പരിഹാരം കാണുന്നതിന് ഓരോ കർഷക കോൺഗ്രസ് നേതാക്കളും മാതൃകാപരമായി മുന്നിട്ടിറങ്ങണമെന്നും പഴകുളം സതീഷ് ആവശ്യപ്പെട്ടു.

കോൺഗ്രസിന്റെ പോഷക സംഘടനകളിൽ ഏറ്റവും പ്രധാനപ്പെട്ടതും കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുമായ ഒരു സംഘടനയാണ് കർഷക കോൺഗ്രസ്. കഴിഞ്ഞ പത്തുവർഷത്തെ ദുർഭരണത്തിനു ശേഷം കേരള ജനത ഒന്നടങ്കം തെരഞ്ഞെടുത്ത കോൺഗ്രസ് ഗവൺമെന്റിന് ഏറ്റവും കൂടുതൽ ജനങ്ങളുടെ അംഗീകാരം നേടിക്കൊടുക്കുന്ന ഒരു സംഘടനയായി കർഷക കോൺഗ്രസ് മാറണമെന്നും പഴകുളം സതീഷ് പറഞ്ഞു. കർഷക കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് പി എസ് വേണുകുമാരൻ നായർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി ജോജി ഇടക്കുന്നിൽ, ജില്ലാ വൈസ് പ്രസിഡന്റ് മണ്ണിൽ രാഘവൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ എൻ രാജൻ, വല്ലാറ്റൂർ വാസുദേവൻ പിള്ള, അംജത്ത് അടൂർ, ഇ എസ് നുജുമുദ്ധീൻ, പി പി ജോൺ, മാത്യൂസ് തോണ്ടലിൽ, ജെയിംസ് തുമ്പമൺ, ടോബി തോമസ്, ആർ ഗോപിനാഥ പിള്ള, ജോസ് പി ജോൺ, ശാന്തികൃഷ്ണ, ഷിനു വിജി എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...