ന്യൂയോർക്കിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം : 4 മരണം, 76 രോഗബാധിതർ

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം. 76 പേർക്ക് രോഗം ബാധിച്ചുവെന്നും നാലുമരണങ്ങൾ റിപ്പോർട്ട് ചെയ്തുവെന്നും ന്യൂയോർക്ക് ഹെൽത്ത് ഡിപ്പാർട്മെന്റ് അറിയിച്ചു. കാർനെഗീ ഹിൽ, യോർക്വില്ലെ ഭാഗങ്ങളിലാണ് കൂടുതൽ രോഗബാധിതരുള്ളത്. ജൂലൈ ഇരുപതുവരെ 76 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നും ഇതിൽ ഏഴുപേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യവിഭാഗം വ്യക്തമാക്കി. രോഗവ്യാപനത്തിന്റെ സ്രോതസ് എവിടെനിന്നാണെന്ന് അറിയാനുള്ള ശ്രമത്തിലാണ് അധികൃതർ. ബാക്ടീരിയയുടെ ഉറവിടം കണ്ടെത്താനായി കൂളിംഗ് ടവറുകളും മറ്റ് ജലസംവിധാനങ്ങളും പരിശോധിച്ചുവരികയാണ്.

നേരത്തേയും നിരവധിതവണ ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് ഡിസീസ് വ്യാപനമുണ്ടായിട്ടുണ്ട്. 2015-ൽ സൗത് ബ്രോൻ‌ക്സിൽ ഉണ്ടായ വ്യാപനത്തിൽ 138പേർ രോഗബാധിതരാവുകയും 16പേർക്ക് മരണം സംഭവിക്കുകയും ചെയ്തിരുന്നു. 2025-ൽ ഹാർലെമിലുണ്ടായ വ്യാപനത്തിൽ എഴുപതുപേർ രോഗബാധിതരായി. ന്യുമോണിയ എന്ന ശ്വാസകോശാണുബാധയുടെ തീവ്രരൂപമാണ് ലീജനേഴ്സ് ഡിസീസ്. ലിജിയോനെല്ല എന്ന ബാക്ടീരിയയാണ് രോഗകാരി. വെള്ളത്തിലും മണ്ണിലുമുള്ള ഈ ബാക്ടീരിയയെ ശ്വസിക്കുന്നതിലൂടെയാണ് രോഗം പകരുന്നത്. പ്രായമായവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, പുകവലിക്കുന്നവർ എന്നിവരിൽ രോഗസാധ്യത കൂടുതലാണ്. കൃത്യസമയത്ത് ആന്റിബയോട്ടിക് ചികിത്സ നൽകുന്നതിലൂടെ രോഗത്തെ പ്രതിരോധിക്കാനാവും. അല്ലാത്തപക്ഷം ഗുരുതരമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...