മലപ്പുറം : ബോധപൂർവ്വം മുസ്ലിം സമുദായത്തിനകത്ത് തെറ്റുദ്ധാരണ ഉണ്ടാക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. വരാനിരിക്കുന്ന തിരഞ്ഞടുപ്പിനെ മുന്നിൽ കണ്ട് തെറ്റുദ്ധാരണ ഉണ്ടാക്കാൻ മുസ്ലിം ലീഗ് നേതൃത്വം ശ്രമിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം വിഷയങ്ങളെ വർഗീയമായി ചിത്രീകരിക്കാൻ ഇവർ ശ്രമിക്കുന്നത്. ഇടതുപക്ഷ സ്വീകാര്യത ന്യൂനപക്ഷങ്ങൾക്കിടയിൽ വർധിക്കുകയാണുണ്ടായതെന്നും എ വിജയരാഘവൻ വ്യക്തമാക്കി. മുസ്ലീം ലീഗിന് പതിച്ചു കൊടുത്ത സ്ഥലമല്ല മലപ്പുറം. ഞങ്ങളൊക്കെ ഇവിടെയുള്ളവരാണ് മലപ്പുറത്തെ വർഗീയവത്കരിക്കുന്നത് സമൂഹത്തിന് ഗുണമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് ദിനപത്രമായ ദി ഹിന്ദുവിന് മുഖ്യമന്ത്രി പിണറായി വിജയൻ നല്‍കിയ അഭിമുഖത്തിലെ പിആർ ഏജൻസി വിവാദത്തിലും വിജയരാഘവൻ പ്രതികരിക്കുകയുണ്ടായി. പിആർ ഏജൻസി ഒരു വിഷയമല്ല, ഏജൻസി അന്യരാജ്യത്ത് നിന്ന് വന്നതല്ല, എല്ലാ വസ്തുതകളും മുഖ്യമന്ത്രി പറഞ്ഞതാണ് മാധ്യമങ്ങൾക്ക് ഒന്നും വ്യക്തമാകില്ല വിജയരാഘവൻ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1