തളിപ്പറമ്പില്‍ മുസ്ലിം ലീഗ് ഓഫീസ് തീവെച്ച്‌ നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തളിപ്പറമ്പ് : കുറ്റിക്കോല്‍ വാര്‍ഡ് മുസ്ലിം ലീഗ് ഓഫീസായ സിഎച്ച്‌ സൗധം തീവെച്ച്‌ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ മുസ്ലിം ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി തളിപ്പറമ്പില്‍ പ്രകടനം നടത്തി. പ്രകടനത്തിന് ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.സി.നസീര്‍,  മണ്ഡലം യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് ഓലിയന്‍ ജാഫര്‍, മുനിസിപ്പല്‍ യൂത്ത് ലീഗ് ആക്ടിങ്ങ് പ്രസിഡന്റ് കെ.പി.നൗഷാദ്, ജനറല്‍ സെക്രട്ടറി ഉസ്മാന്‍ കൊമ്മച്ചി, വൈസ് പ്രസിഡണ്ടുമാരായ റഷീദ് പുളിംപറമ്പ, ഹനീഫ, മദ്രസ സെക്രട്ടറി മുസ്തഫ കുറ്റിക്കോല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഓഫീസ് തീവെച്ചു നശിപ്പിച്ചതിനു പിന്നില്‍ സി.പി.എം ആണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു.

ഇന്ന് പുലര്‍ച്ച ഒരു മണിയോടെയായിരുന്നു സിഎച്ച്‌ സൗധം തീവെച്ച്‌ നശിപ്പിച്ചത്. ഓഫീസിലെ കസേരകളും സാമഗ്രികളും പൂര്‍ണമായും കത്തിനശിച്ചു. പ്രതികളെ ഉടന്‍ പിടികൂടി നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുല്‍ കരീംചേലേരി ആവശ്യപ്പെട്ടു. രാത്രി ഓഫീസിന്റെ പൂട്ട് പൊളിച്ച്‌ അകത്ത് കടന്നവര്‍ കസേരകളും ടി.വിയും മറ്റു ഫര്‍ണ്ണിച്ചറുകളും അടിച്ച്‌ തകര്‍ക്കുകയും  ഓഫീസിന് തീയിടുകയുമാണുണ്ടായത്. യാതൊരു സംഘര്‍ഷാവസ്ഥയും നിലവിലില്ലാത്ത പ്രദേശത്ത് അരക്ഷിതാവസ്ഥയും അരാജകത്വവും  സൃഷ്ടിക്കുവാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിനുപിന്നില്‍. വസ്തുനിഷ്ഠവും സമഗ്രവുമായ അന്വേഷണത്തിലൂടെ മാത്രമെ യഥാര്‍ത്ഥ പ്രതികളെ പിടികൂടാനാകുകയുള്ളൂ. അതിനാല്‍ നിയമ പാലകര്‍ ജാഗ്രതയോടെ സത്വര നടപടികള്‍ സ്വീകരിച്ച്‌ എത്രയുംവേഗം പ്രതികളെ പിടികൂടണമെന്ന് കരീംചേലേരി ആവശ്യപ്പെട്ടു.

ജില്ലാ മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളോടൊപ്പം അദ്ദേഹം സംഭവസ്ഥലവും ഓഫീസും സന്ദര്‍ശിച്ചു. ജില്ലാ ലീഗ് സെക്രട്ടരിമാരായ ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി, കെ.പി.താഹിര്‍, എം.പി.എ റഹീം, ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് നസീര്‍ നെല്ലൂര്‍, ജനറല്‍ സെക്രട്ടരി പി.സി.നസീര്‍, വൈസ് പ്രസിഡണ്ട് ഫൈസല്‍ ചെറുകുന്നോന്‍ തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...