Wednesday, October 9, 2024 5:23 pm

ചോർന്നൊലിച്ച് പന്തളം ട്രഷറി ; തിരിഞ്ഞു നോക്കാതെ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം ട്രഷറികെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയിട്ട് നാളുകള്‍.  ശക്തമായ മഴ പെയ്താൽ കെട്ടിടത്തിനുള്ളിൽ വെള്ളം വീഴുകയാണ്. ഭിത്തിയിലൂടെയും മഴവെള്ളം ഒലിച്ചിറങ്ങുകയാണ്. നനഞ്ഞു കുതിർന്ന ഭിത്തിയിൽ തൊട്ടാൽ വൈദ്യുതാഘാതമേൽക്കുമെന്നും ജീവനക്കാർ പരാതിപ്പെടുന്നു. വെട്ടുകല്ലിൽകെട്ടി കുമ്മായം തേച്ച ഭിത്തിതന്നെ നിലംപൊത്തുന്ന സ്ഥിതിയാണ്. മഴയിൽ നിന്നും രക്ഷനേടാൻ മേൽക്കൂര മുഴുവൻ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് സൂക്ഷിച്ചിട്ടുണ്ട്. 2018ലെ വെള്ളപ്പൊക്കത്തിന് ട്രഷറി കാൽഭാഗത്തോളം മുങ്ങിയപ്പോൾ കെട്ടിടം കൂടുതൽ ബലക്ഷയമായി. കൗണ്ടറിന് മുകളിൽ കൈവെയ്ക്കാനോ ഫയലുകൾ വെയ്ക്കാനോ പറ്റില്ല. ഫ്‌​ളൈവുഡ് കൊണ്ടുണ്ടാക്കിയ തട്ട് പൊളിഞ്ഞ് വീഴാറായതിനാൽ അതിന് മുകളിൽ ഫ്‌​ളൈവുഡിന്റെ കഷണങ്ങൾ വെച്ച് മറച്ചിരിക്കുകയാണ്. കൗണ്ടറിന്റെ താഴത്തെ പലകകളും അടർന്നിട്ടുണ്ട്. പലതവണ സർക്കാർ ഫണ്ടുപയോഗിച്ചും ജീവനക്കാർ പണം സ്വരൂപിച്ചും നന്നാക്കാൻ ശ്രമിച്ചിട്ടും ഈർപ്പംകാരണം വീണ്ടും തകരാറിലാ​കുന്ന സ്ഥിതിയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

വൈദ്യുതി കൊണിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ച സംഭവം ; പ്രതി കീഴടങ്ങി

0
വടക്കാഞ്ചേരി: തൃശ്ശൂര്‍ വരവൂര്‍ വേട്ടാണകുന്ന് ഭാഗത്ത് സഹോദരങ്ങളെ പാടശേഖരത്തില്‍ ഷോക്കേറ്റു മരിച്ചനിലയില്‍...

പത്തനംതിട്ടയിൽ നിന്ന് കഞ്ചാവ്, ആലപ്പുഴയിൽ മെത്താംഫിറ്റമിൻ, എക്സൈസ് പരിശോധനയിൽ രണ്ട് പേ‍ർ പിടിയിൽ

0
ആലപ്പുഴ: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരിശോധന ശക്തമാക്കി എക്സൈസ്. ആലപ്പുഴയിൽ നടത്തിയ...

ഹരിയാനയിൽ അംഗസംഖ്യ വർധിപ്പിച്ച് ബി.ജെ.പി ; സാവിത്രി ജിൻഡാലിന്റെയും സ്വതന്ത്രരുടെയും പിന്തുണ ഉറപ്പിച്ചു

0
ചണ്ഡീഗഢ്: ഹരിയാനയിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത സാവിത്രി...

കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ലെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ് കുമാർ

0
തിരുവനന്തപുരം: കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ലെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി കെ...