വകയാർ മ്ലാന്തടത്തും പുലിയെ കണ്ടതായി പ്രദേശവാസി

For full experience, Download our mobile application:
Get it on Google Play

കോന്നി : ആഴ്ചകളായി കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് നിവാസികളുടെയും വനം വകുപ്പിന്റെയും ഉറക്കം കെടുത്തുന്ന പുലി പത്തനാപുരം ഭാഗത്തേക്ക് മാറിയതായി സൂചന ലഭിച്ചിരുന്നെങ്കിലും വകയാർ മ്ലാന്തടത്തിൽ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടതിനെ തുടർന്ന് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. വകയാർ മ്ലാന്തടം അജികുമാറിന്റെ റബ്ബർ തോട്ടത്തിൽ ആണ് കഴിഞ്ഞ ദിവസം പുലർച്ചെ പുലിയെ കണ്ടതായി അജികുമാർ പറയുന്നത്.

പുലർച്ചെ റബ്ബർ ടാപ്പിങ്ങിന് ശേഷം ഇറങ്ങി വന്ന സമയം പുലി റബ്ബർ തോട്ടത്തിൽ നില്കുന്നത് കണ്ടു എന്നാണ് അജികുമാർ വനപാലകർക്ക് നൽകിയ മൊഴി.തുടർന്ന് നടുവത്തുമൂഴി ഫോറെസ്റ്റ് റേഞ്ച് ഓഫീസർ ശരത് ചന്ദ്രൻ, കോന്നി ഫോറെസ്റ്റ് വെറ്റിനറി സർജ്ജെൻ ഡോ ശ്യാ൦ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉള്ള സംഘം സഥലത്ത് പരിശോധന നടത്തിയെങ്കിലും കാൽപാടുകൾ കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്ന് വന പാലകർ രണ്ട് ക്യാമറകളും സ്ഥാപിച്ചു. ആഴ്ചകൾക്കുള്ളിൽ തന്നെ വിവിധ പ്രദേശങ്ങളിൽ കാണപ്പെട്ട പുലിയെ പിടികൂടുവാൻ വനം വകുപ്പ് ഊർജിതമായ തിരച്ചിൽ ആരംഭിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. അതിരുങ്കൽ, ഇഞ്ചപ്പാറ, കാരക്കകുഴി, മുറ്റാകുഴി തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ വനം വകുപ്പ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുന്നത്. പുലിയുടെ സാന്നിധ്യം കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിരീകരിച്ചിട്ട് ഇരുപത് ദിവസത്തോളമായെങ്കിലും പുലിയെ കൂട്ടിലാക്കാൻ വനം വകുപ്പിന് കഴിയാത്തത് ജനങ്ങളുടെ ഭീതി നാൾക്കുനാൾ വർധിപ്പിക്കുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം നല്‍കി – പതിനേഴുകാരന് ക്രൂരമായ പീഡനം ; പത്തനംതിട്ട...

0
പത്തനംതിട്ട : സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ട് പോയ ശേഷം...

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും ബോർഡും തമ്മിലുളള തർക്കം...

0
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും...

പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി ; പൊതുവിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍ സമിതിയുടെ അധ്യക്ഷനാകും

0
തിരുവനന്തപുരം: പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപികരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി...

ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി ജയരാജൻ മർദ്ദിച്ചെന്ന പരാതിയിൽ എസ്ഐടി...

0
തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി...