പത്തനംതിട്ട : സര്‍വ്വീസ് സഹകരണ ബാങ്കുകളെ തകര്‍ക്കുന്ന സമീപനത്തില്‍നിന്ന് ഇടതുപക്ഷം പിന്മാറണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. നാരങ്ങാനം സര്‍വ്വീസ് സഹകരണ ബാങ്കിലെ അഴിമതിക്കെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ സി.പി.എം ഭരിക്കുന്ന മൈലപ്ര, സീതത്തോട് തുടങ്ങി നിരവധി ബാങ്കുകളില്‍ അഴിമതി നടന്നിട്ട് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിനാലാണ് മറ്റ് സര്‍വ്വീസ് സഹകരണ ബാങ്കുകളിലും അഴിമതി നടത്തുന്നതിന് സി.പി.എം ഭരണ സമിതികള്‍ തയ്യാറാകുന്നതെന്നു സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
നാരങ്ങാനം സര്‍വ്വീസ് സഹകരണ ബാങ്കിലെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ നിക്ഷേപരെ ഉത്കണ്ഠപ്പെടുത്തുന്നു. 40 ലക്ഷം രൂപ പലപ്പോഴായി ഉദ്യോഗസ്ഥര്‍ പിന്‍വലിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരികെ നല്‍കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 1305893 രൂപയുടെ അഴിമതിയാണ് നീതി സൂപ്പര്‍ മാര്‍ക്കറ്റില്‍ ഉണ്ടായിരിക്കുന്നത്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്ത് അന്വേഷണം നടത്താനും നിക്ഷേപം ആവശ്യപ്പെടുന്ന സഹകാരികള്‍ക്ക് നിക്ഷേപം തിരികെ നല്‍കാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്‍റ് എം.ആര്‍ രമേശ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി ജെറി മാത്യു സാം, ബ്ലോക്ക് പ്രസിഡന്‍റ് അബ്ദുള്‍ കലാം ആസാദ്, ശ്രീകാന്ത് കളരിക്കല്‍, ഫിലിപ്പ് അഞ്ചാനി, സി.വി സാമുവല്‍, ഡേവിഡ് തോമസ്, അന്നമ്മ ഫിലിപ്പ്, ജെസി മാത്യു, റെജി തോമസ്, സോമനാഥന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.































