ലഹരിമുക്ത കേരളം സാധ്യമാക്കുന്നതിന് പ്രതിരോധം ആയുധമാക്കണം ; ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലഹരിമുക്ത കേരളം സാധ്യമാക്കുന്നതിന് ഏറ്റവും നല്ല ആയുധം പ്രതിരോധമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍. ഗാന്ധിജയന്തി വാരാഘോഷത്തിന്‍റെയും ലഹരിമുക്ത കേരളം പ്രചാരണത്തിന്‍റെയും ഭാഗമായി ജില്ലാ ഭരണകേന്ദ്രത്തിന്‍റെയും വിദ്യാഭ്യാസ വകുപ്പിന്‍റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെയും ആഭിമുഖ്യത്തില്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കായി നടത്തിയ ഉപന്യാസ രചന, ചിത്രരചന മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമ്മാനദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

ലഹരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ജില്ലാ കളക്ടര്‍ പറഞ്ഞു. യുപി വിഭാഗം ഉപന്യാസ രചന മത്സരത്തില്‍ സമ്മാനര്‍ഹരായ തിരുമൂലവിലാസം യുപിഎസിലെ എയ്ഞ്ചല്‍ ആന്‍ എബ്രഹാം(ഒന്നാം സ്ഥാനം), തെള്ളിയൂര്‍ എസ്എന്‍വിയുപിഎസിലെ വി.എസ്. ശിവനന്ദ (രണ്ടാം സ്ഥാനം), തെങ്ങമം ഗവ. യുപിഎസിലെ ജെ. ഗൗരീകൃഷ്ണന്‍ (മൂന്നാം സ്ഥാനം), ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോന്നി ആര്‍വിഎച്ച്എസ്എസിലെ അപര്‍ണ ജി നാഥ് (ഒന്നാം സ്ഥാനം), എല്‍ പി വിഭാഗം ചിത്രരചന മത്സരത്തില്‍ വിജയികളായ കുളത്തൂര്‍ ഗവ.എല്‍പിഎസിലെ ആരതി സുനില്‍ (ഒന്നാം സ്ഥാനം), കല്ലൂപ്പാറ ഗവ.എല്‍പിഎസിലെ വിദ്യാര്‍ഥികളായ ആദിത്യ മോഹന്‍ (രണ്ടാം സ്ഥാനം) ലക്ഷ്മി സുമേഷ് (മൂന്നാം സ്ഥാനം), യുപി വിഭാഗത്തില്‍ കോഴഞ്ചേരി ഗവ.എച്ച്.എസിലെ ഷിന്റോ സൈമണ്‍ (ഒന്നാം സ്ഥാനം) കോഴിമല സെന്റ് മേരീസ് യുപിഎസിലെ വിസ്മയ ജനില്‍ (രണ്ടാം സ്ഥാനം), വളഞ്ഞവട്ടം കെവിയുപിഎസിലെ അനുരാഗ് രതീഷ് (മൂന്നാം സ്ഥാനം), ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോന്നി ആര്‍വിഎച്ച്എസ്എസിലെ ബി. നിരഞ്ജന്‍ (ഒന്നാം സ്ഥാനം) എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ സമ്മാനം നല്‍കി.
ചടങ്ങില്‍ എഡിഎം ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍മാരായ ആര്‍. രാജലക്ഷമി, ബി. ജ്യോതി, ഹുസൂര്‍ ശിരസ്തദാര്‍ ബീന ഹനീഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, ഉഷാകുമാരി മാടമണ്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...