പെരുനാട് സിഎച്ച്സിയില്‍ കാഷ്വാലിറ്റിയും കിടത്തി ചികിത്സയും ജനുവരി എട്ടിന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

പെരുനാട് : പെരുനാട്‌ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കാഷ്വാലിറ്റിയും കിടത്തി ചികിത്സയും ജനുവരി എട്ടിന് ആരംഭിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ശബരിമല മണ്ഡലകാലം പ്രമാണിച്ച് താല്‍ക്കാലിക ജീവനക്കാരെ നിയോഗിച്ച് താല്‍ക്കാലിക ഐ പി ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. സ്ഥിരം ജീവനക്കാരെ നിയോഗിച്ചാണ് ജനുവരിയില്‍ കിടത്തി ചികിത്സ തുടങ്ങുന്നത്. എംഎല്‍എയുടെ അഭ്യര്‍ഥനപ്രകാരം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ വെച്ചാണ് പുതിയ തീരുമാനം.

പെരുനാട് ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതോടെ മലയോരമേഖലയിലെ ആയിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ദൂരസ്ഥലങ്ങളില്‍ പോകാതെ നാട്ടില്‍ തന്നെ ചികിത്സ ഉറപ്പാക്കാനാകും. കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുമ്പോള്‍ ഇവര്‍ക്ക് താമസിക്കാനുള്ള ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് ഏര്‍പ്പെടുത്തി നല്‍കും. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കിടത്തി ചികിത്സയ്ക്ക് ആവശ്യമായ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി 2.25 കോടി രൂപയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. പെരുനാട് പഞ്ചായത്ത് വിട്ടു നല്‍കുന്ന സ്ഥലത്തായിരിക്കും  പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്ന് വിശദമായ ഡിസൈനും പ്ലാനും തയാറാക്കി പുതിയ കെട്ടിട നിര്‍മാണം ആരംഭിക്കും.
മന്ത്രിയെയും എംഎല്‍എയും കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, ആരോഗ്യവകുപ്പ്  സെക്രട്ടറി ടിങ്കു ബിസ്വാള്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. സജീവന്‍, ഡിഎംഒ ഡോ. എല്‍. അനിതകുമാരി (ആരോഗ്യം), മെഡിക്കല്‍ ഓഫീസര്‍ ആര്യ ആര്‍ നായര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...