കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാനില്ലെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാനില്ലെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. മോഷണം പോയതാണെന്നാണ് അറിയുന്നത്. ഇത് അസാധാരണമായ സംഭവം. സംഭവത്തിൽ ദുരൂഹതയുണ്ട്. രജിസ്ട്രാർ നൽകിയ കേസ് പരിഗണിക്കാൻ ഇരിക്കെ സുപ്രധാന രേഖകൾ കടത്താനുള്ള നീക്കം ആണോ എന്നാണ് സംശയം. വി സി യുടെ അറിവോടെയാണ് താക്കോൽ എടുത്തതെന്ന് സംശയിക്കുന്നുവെന്നും ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. പ്രധാനമായ രേഖകൾ പലതും ഇവിടെയുണ്ട്.

പ്രധാന രേഖകൾ കടത്താലാണ് ശ്രമമെങ്കിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ഇടത് സിന്ഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞു. സിൻഡിക്കേറ്റ് റൂം തുറന്നാൽ വി സി യുടെ റൂമിൽ കേറാം. വിസിയുടെ അറിവോടെയാണോ ഇതെന്ന് സംശയമെന്ന് സിൻഡിക്കേറ്റ് അംഗം ജി മുരളീധരൻ ആരോപിച്ചു. സിൻഡിക്കേറ്റ് പ്രവർത്തനം തടസ്സപ്പെടുത്താനാണ് നീക്കം. നാളെ മുതൽ വീസിയുടെ ഓഫീസും തുറക്കാൻ അനുവദിക്കില്ലെന്നും ജി മുരളീധരൻ പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. ഇങ്ങനെ ഒരു സംഭവം സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യം. ദൈനംദിനം പ്രവർത്തിക്കുന്ന റൂമിന്റെ താക്കോലാണ് കാണാതെ പോയതെന്ന് സിൻഡിക്കേറ്റ് അംഗം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് ദുരന്തബാധിതർക്കായുള്ള മുഴുവൻ വീടുകളുടെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ടി. സിദ്ദിഖ്

0
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും...

ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

0
പാലക്കാട്: ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പതിനേഴാം നിലയിൽ...

കൂട്ടിരിപ്പിനെത്തിയ 16 കാരിക്ക് നേരെ ലിഫ്റ്റിൽ ലൈംഗികാതിക്രമം ; നഴ്സിങ് ഓഫീസർ അറസ്റ്റിൽ

0
കൊല്ലം: ഇഎസ്‌ഐ ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ നഴ്സിങ്...

അബുദാബിയിൽ നിന്ന് പറന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ് വീണ്ടും പറന്നുയർന്നു

0
അബുദാബി: അബുദാബിയിൽ നിന്ന് പറന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ്...