തിരുവനന്തപുരം : മുഖ്യമന്ത്രി പദവിയെ തെറി വിളിച്ച് അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എതിരെ നിയമ നടപടി കൈക്കൊള്ളണമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയനെ വളരെ നിന്ദ്യമായ രീതിയിൽ അവഹേളിച്ച സുധാകരൻ രാഷ്ട്രീയ കേരളത്തിനും സാംസ്കാരിക കേരളത്തിനും അപമാനമാണെന്നും അദ്ദേഹം വിമർശിച്ചു.
ഒട്ടനവധി ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച് ജനകീയനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. അദ്ദേഹത്തിനെ ഇത്തരത്തിൽ വിശേഷിപ്പിക്കാൻ സ്വബോധമുള്ള ഒരാൾക്കും കഴിയില്ല. സുധാകരന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. കോൺഗ്രസ്സിന്റെ ദേശീയ നേതൃത്വം ഇത് പരിശോധിക്കണം. രാഷ്ട്രീയത്തിന് ചേരാത്ത ഒരാളെ ഈ സ്ഥാനത്ത് നിലനിർത്തണോ എന്ന് കേരളത്തിലെ കോൺഗ്രസ്സും ആലോചിക്കണം.
ബോധമുള്ള ആരെങ്കിലും കോൺഗ്രസ്സിലുണ്ടെങ്കിൽ സുധാകരനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി ഈ അധിക്ഷേപത്തിന് പരസ്യമായി മാപ്പ് പറയിക്കണം. വിദ്യാസമ്പന്നരും സംസ്കാര സമ്പന്നരുമായ കേരളത്തിന് അപമാനമായ കെപിസിസി പ്രസിഡന്റ് സുധാകരനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033