Friday, March 29, 2024 3:31 pm

താൽക്കാലിക വൈകല്യമുള്ള കുട്ടികൾക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കാൻ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : താൽക്കാലിക വൈകല്യമുള്ള കുട്ടികൾക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കാൻ ഉത്തരവ്. പതിനെട്ട് വയസിനു താഴെയുള്ളവർക്കാണ് ഭിന്നശേഷി സർട്ടിഫിക്കറ്റ് പ്രകാരം പെൻഷൻ അനുവദിക്കാൻ തീരുമാനിച്ചത്. പ്രത്യേക കാലയളവിലേക്കായിരിക്കും പെൻഷൻ നൽകുക. പതിനെട്ട് വയസിന് താഴെയുള്ള താൽക്കാലിക വൈകല്യമുള്ളവർക്കാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഇവർക്ക് ആരോഗ്യ വകുപ്പിൽ നിന്നും നൽകുന്ന താൽക്കാലിക വൈകല്യ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പെൻഷൻ അനുവദിക്കാമെന്നാണ് ഉത്തരവ്.

Lok Sabha Elections 2024 - Kerala

ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന പതിനെട്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ക്ഷേമ പെൻഷൻ അനുവദിക്കുന്നത് പരിഗണിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ശുപാർശ ചെയ്തിരുന്നു. നിലവിലുള്ള ഭിന്നശേഷിയിൽ മാറ്റങ്ങൾ ഉണ്ടാകാമെന്ന് മെഡിക്കൽ ബോർഡ് പരിശോധനയിൽ കണ്ടെത്തിയാലും പെൻഷൻ നൽകും. ഒരു പ്രത്യേക കാലയളവ് രേഖപ്പെടുത്തി ഈ കാലയളവിലേക്ക് മാത്രം സാധുതയുള്ള ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കണം. മെഡിക്കൽ ബോർഡിന് മുമ്പാകെ ഭിന്നശേഷി പുന:പരിശോധനയ്ക്ക് ഇവർ വിധേയമാകണം. ഇതിനുശേഷം ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഈ കാലയളവിനു ശേഷവും പെൻഷൻ ലഭിക്കും.

ഏതു തരം ഭിന്നശേഷിക്കാർക്കും അർഹതാ മാനദണ്ഡങ്ങൾക്ക് വിധോയമായി പെൻഷന് അർഹതയുണ്ടായിരിക്കും. സ്ഥിര വൈകല്യം എന്നു രേഖപ്പെടുത്തിയവർക്ക് ഐ.ഡി കാർഡ് ലഭിക്കുകയാണെങ്കിൽ ഭിന്നശേഷി പെൻഷൻ ലഭിക്കും. ഭിന്നശേഷി സർട്ടിഫിക്കറ്റുകളിൽ വൈകല്യത്തിന്റെ കാലാവധി, താൽക്കാലികം അല്ലെങ്കിൽ സ്ഥിരം എന്നിവ സംബന്ധിച്ച് കൃത്യമായ രേഖപ്പെടുത്തലുകളുണ്ടെന്ന് ആരോഗ്യവകുപ്പ് ഉറപ്പാക്കണമെന്നും ധനകാര്യ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു ; ഇരുകാലുകള്‍ക്കും പൊള്ളല്‍

0
കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി...

രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ ; വ്യാജപ്രചരണം നടത്തിയയാള്‍ അറസ്റ്റില്‍

0
തിരൂര്‍: രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന് വ്യാജപ്രചാരണം നടത്തിയയാള്‍ അറസ്റ്റില്‍. ചമ്രവട്ടം...

വർക്കലയിൽ റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു

0
തിരുവനന്തപുരം : വർക്കലയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. മണമ്പൂർ ശങ്കരൻമുക്ക്...

ഇടുക്കി സ്പ്രിങ്‍വാലിയിൽ‌ കാട്ടുപോത്ത് ആക്രമണം : ഒരാൾക്ക് പരിക്ക്

0
ഇടുക്കി: ഇടുക്കി സ്പ്രിംങ് വാലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. മുല്ലമല...