Wednesday, April 24, 2024 12:36 pm

സാമ്പത്തിക വർഷം അവസാനിക്കുന്ന ദിവസങ്ങളിൽ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാമ്പത്തിക വർഷം അവസാനിക്കുന്ന ദിവസങ്ങളിൽ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ. മാർച്ച് 29ന് ശേഷം ട്രഷറിയിൽ സമർപ്പിക്കുന്ന ബില്ലുകൾ സ്വീകരിക്കേണ്ടെന്ന് ട്രഷറി ഡയറക്ടർക്ക് ധനകാര്യവകുപ്പിന്റെ നിർദ്ദേശം. സർക്കാർ വകുപ്പുകളുടേയും തദ്ദേശഭരണ സ്ഥാപനങ്ങളുടേയും 28ന് ശേഷം ലഭിക്കുന്ന ബില്ലുകൾ ക്യൂവിലേക്ക് മാറ്റും. ഈ ബില്ലുകൾ മാർച്ച് 31നകം മാറില്ലെന്നും ധനവകുപ്പ് വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നീക്കം.

സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച്് 31ന് അർധരാത്രി വരെ ട്രഷറി പ്രവർത്തിക്കുമെങ്കിലും ബില്ലുകൾ പാസാക്കാനാകില്ലെന്നാണ് ധനകാര്യ വകുപ്പിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ബില്ലുകൾ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. എല്ലാ വകുപ്പുമേധാവികളും ഓഫീസർമാരും മാർച്ച് 29 അഞ്ചു മണിക്ക് മുമ്പായി ബില്ലുകളും ചെക്കുകളും ട്രഷറിയിൽ സമർപ്പിക്കണം. ഇതിനുശേഷമുള്ള ഒരു ബില്ലും അംഗീകരിക്കുകയില്ല. ബജറ്റ് വിഹിതം അനുസരിച്ചുള്ള അലോട്ട്മെന്റ് ലെറ്ററുകൾ മാർച്ച് 25ന് ബന്ധപ്പെട്ട ട്രഷറികളിൽ സമർപ്പിക്കണം. ഇതിൽ മാറ്റം വരുത്തിയ നിർദ്ദേശങ്ങൾ ധനകാര്യ വകുപ്പ്് അംഗീകരിക്കില്ല. തദ്ദേശഭരണ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും സ്വയം ഭരണ സ്ഥാപനങ്ങളും 28ന് ശേഷം ട്രഷറിയിൽ സമർപ്പിക്കുന്ന ബില്ലുകൾ ട്രഷറി ക്യൂവിലേക്ക് മാറ്റും.

ബില്ലുകൾ സമർപ്പിക്കുന്ന സമയം തന്നെ ടോക്കൺ കൂടി നൽകും. ഈ ടോക്കണിന്റെ അടിസ്ഥാനത്തിലാകും ബില്ലുകൾ മാറുന്നതിന് മുൻഗണന നൽകുക. ഈ സാമ്പത്തിക വർഷം ഈ ബില്ലുകൾ മാറില്ലെന്നും അടുത്ത സാമ്പത്തിക വർഷമായിരിക്കും ബില്ലുകൾ മാറുകയെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു. വിതരണം പൂർത്തിയാക്കാത്തതോ അന്തിമ വൗച്ചർ ഇല്ലാത്തതോ ആയ ബില്ലുകൾ അംഗീകരിക്കില്ല.

ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് മാർഗ നിർദ്ദേശം പുറപ്പെടുവിച്ചത്. പദ്ധതി ചെലവുകൾ ഉൾപ്പെടെ ഏറ്റവും കൂടുതൽ തുക ട്രഷറിയിൽ നിന്നും പിൻവലിക്കുന്നത് മാർച്ച് മാസത്തിലാണ്. ഇരുപതിനായിരം കോടിയോളം രൂപയാണ് ഈ മാസം സർക്കാരിന് വേണ്ടത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ബില്ലുകൾ ട്രഷറി ക്യൂവിലേക്ക് മാറ്റാനാണ് നീക്കം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആന്റോ ആൻറണിയുടെ വിജയം സുനിശ്ചിതം ; പഴകുളം മധു

0
അടൂർ: പത്തനംതിട്ട പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണിയുടെ വിജയം...

മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 93 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

0
ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിവിൽ...

വർഗീയതയിൽ ബിജെപിക്കും സിപിഎമ്മിനും ഒരേ മനസ് ; ഷാഫി പറമ്പിൽ

0
കോഴിക്കോട്: പരാജയം ഉറപ്പായപ്പോൾ സിപിഎം തൻ്റെ പേരിനെ ഉൾപ്പെടെ വർഗീയമായി ചിത്രീകരിച്ച്...

യു എസ് ടിക് ടോക്കിന്റെ സമ്പൂര്‍ണ നിരോധനത്തിലേക്ക് ; ബില്ല് യുഎസ് സെനറ്റ് പാസാക്കി

0
വാഷിങ്ടണ്‍: യുഎസില്‍ ടിക് ടോക്കിന്റെ സമ്പൂര്‍ണ നിരോധനത്തിലേക്ക് നയിക്കുന്ന ബില്ല് യുഎസ്...