അധ്യാപികയുടെ മരണത്തിന് ഉത്തരവാദിയായ വിദ്യാലയ മാനേജർക്കെതിരെ നിയമനടപടി സ്വീകരിക്കണം ; എൻ.ടി.യു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോടഞ്ചരി സെൻ്റ് ജോസഫ് എൽപി സ്കൂൾ അധ്യാപികയായ കട്ടിപ്പാറ വളവനാനിക്കൽ അലീന ടീച്ചറിൻ്റെ മരണത്തിന് ഉത്തരവാദിയായ താമരശ്ശേരി രൂപത കോർപറേറ്റ് മാനേജർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്ന് എൻ.ടി.യു പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വൻ തുക കോഴ വാങ്ങി ആറ് വർഷം മുൻപ് വിദ്യാലയത്തിൽ അധ്യാപികയായി നിയമനം നൽകി ജോലി ചെയ്ത് വന്നിരുന്ന അലീന ടീച്ചറിനോട് താൻ ജോലി ചെയ്തു വന്ന കഴിഞ്ഞ അഞ്ചു വർഷത്തെ വേതനം ആവശ്യപ്പെടില്ല എന്ന് നിർബന്ധപൂർവ്വം എഴുതി വാങ്ങിയ വിദ്യാലയ മാനേജരുടെ നടപടി അതൃന്തം ക്രൂരവും നിന്ദ്യവുമാണ്.

അധ്യാപക നിയമന ഉത്തരവ് നൽകുമ്പോൾ നിശ്ചിത ശമ്പള സ്കെയിലിൽ ആണ് നിയമിക്കുന്നത് എന്നിരിക്കെ സർക്കാരിൽ നിന്ന് ഏതെങ്കിലും കാരണത്താൽ നിയമന അംഗീകാരവും ശമ്പളവും ലഭിക്കാഞ്ഞാൽ ആ തുക നൽകാൻ വിദ്യാലയ മാനേജർ ബാധ്യസ്ഥനാണ് എന്നതാണ് നിലവിലുള്ള നിയമം എന്നിരിക്കെ ചെയ്ത ജോലിയ്ക്ക് വേതനം നിഷേധിച്ച വിദ്യാലയ മാനേജരുടെ നടപടിയാണ് ടീച്ചറിൻ്റെ ആത്മഹത്യയ്ക്ക് കാരണമായത്. വിദ്യാലയ മാനേജർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാനും വിദ്യാലയ മാനേജരെ അയോഗ്യനാക്കാനുമുള്ള നടപടികളുമായി എൻ.ടി.യു മുന്നോട്ട് പോകുമെന്നും ജില്ലാ അധ്യക്ഷൻ മനോജ്‌ ബി നായർ അറിയിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി വിഭു നാരായൺ, സംസ്ഥാന സമിതി അംഗങ്ങൾ ആയ മനോജ്‌ ബി, ഗിരിജ ദേവി എസ്, സനൽ കുമാർ ജി, സി എൽ ജയകുമാരി, ജില്ലാ ഭാരവാഹികൾ ആയ രതീഷ് ആർ നായർ, എ കെ സജീവ്, അജി ആർ നായർ, ഡോ. ഹരിലാൽ, ചന്ദ്രലേഖ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

0
തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു....

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...