നിയമസഭ പുസ്തകോത്സവം : വരയരങ്ങിനെ അറിവരങ്ങാക്കി ജിതേഷ്ജി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സാഹിത്യവും നിയമാസഭാ ചരിത്രവും പൊതുവിജ്ഞാനവും വേഗവരയുടെ വിസ്മയവുമായി കോർത്തിണക്കി അതിവേഗ പെർഫോമിംഗ്‌ ചിത്രകാരൻ ജിതേഷ്ജി അവതരിപ്പിച്ച വരയരങ്ങ് പ്രേക്ഷകപ്രശംസ നേടി. ഇരുകൈകളും ഒരുപോലെ ഉപയോഗിച്ച് കേരള മുഖ്യമന്ത്രിമാരായ ഇ എം എസ് മുതൽ പിണറായി വിജയൻ വരെയുള്ള 12 മുഖ്യമന്ത്രിമാരെയും കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ ജിതേഷ്ജി വേദിയിലെ വലിയ വെള്ളബോർഡിൽ മെഷീൻഗൺ വലിപ്പത്തിലുള്ള വലിയ ബ്രഷ് കൊണ്ട് വരച്ചു വിസ്മയം സൃഷ്ടിച്ചു.

ഒപ്പം അറിവുചാലിച്ച നർമ്മഭാഷണവും ഇംഗ്ലീഷ് കവിതയും കൂടിയായപ്പോൾ പ്രേക്ഷകർ ഓരോ ചിത്രത്തിനും മനസ്സറിഞ്ഞ് കയ്യടിക്കാനും മറന്നില്ല.
സദസ്സ് ആവശ്യപ്പെട്ട സാഹിത്യകാരന്മാരായ ടാഗോർ, ഓ വി വിജയൻ, വില്യം ഷെയ്ക്ക്സ്പിയർ, വൈക്കം മുഹമ്മദ്‌ ബഷീർ തുടങ്ങിയവരെയും സ്വാമി വിവേകാനന്ദൻ, നെഹ്‌റു,ഗാന്ധിജി, അംബേദ്കർ, അബ്ദുൽ കലാം, വാജ്പെയി തുടങ്ങിയ രാഷ്ട്രനായകരെയും മിന്നൽ വേഗതയിൽ വരഞ്ഞ് വിസ്മയം വിരിയിച്ചു.

സാഹിത്യകാരൻ കൂടിയായ നിയമസഭ സെക്രട്ടറി എ എം ബഷീർ, ജോയിന്റ് സെക്രട്ടറി എം എസ് വിജയൻ എന്നിവരുടെ ലൈഫ് സ്കെച്ചുകളും വരച്ചു തീർത്താണ് വരയരങ്ങെന്ന അറിവരങ്ങ് സമാപിച്ചത്. ചിത്രകലയുടെ സമ്പൂർണ രംഗാവിഷ്കാരം എന്ന നിലയിൽ ശ്രദ്ധേയമായ വരയരങ്ങിനു ജിതേഷ്ജി
1990 ൽ ചങ്ങനാശ്ശേരി എസ് ബി കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് രൂപാവിഷ്കാരം നൽകുന്നത്.

20 ലേറെ വിദേശരാജ്യങ്ങളിലെ അന്താരാഷ്ട്രവേദികളിലടക്കം പതിനായിരത്തോളം വേദികളിൽ വരയരങ്ങ് എന്ന വിനോദ വിജ്ഞാന ദൃശ്യ കലാരൂപം അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. വരയരങ്ങ് തനത്കലാരൂപത്തിന്റെ ട്രെയ്ഡ് മാർക്ക്, വേർഡ് മാർക്ക് പേറ്റന്റ് അവകാശങ്ങളും ജിതേഷ്ജി എന്ന പത്തനംതിട്ട ജില്ലക്കാരന്റെ പേരിലാണ്. ജിതേഷ്ജിയും വരയരങ്ങും പി എസ് സി മത്സരപരീക്ഷയിൽ പലതവണ ചോദ്യവുമായിട്ടുമുണ്ട്. 2008 ൽ വെറും അഞ്ച് മിനിറ്റിനുള്ളിൽ അൻപതു പ്രശസ്തരുടെ ചിത്രങ്ങൾ ഇരുകൈകളും ഒരേ സമയം ഒരുപോലെ ഉപയോഗിച്ച് അരങ്ങിൽ വരച്ച് വരവേഗവിസ്മയം സൃഷ്ടിച്ചിട്ടുള്ള ജിതേഷ്ജി ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനായിട്ടാണ് അറിയപ്പെടുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...

സുകുമാരക്കുറുപ്പുമായി സാദൃശ്യം ; ജോൺ മേനോന് ദുരൂഹ ഇടപാടുകൾ ; പോലീസിന് നിരവധി അനൗദ്യോഗിക...

0
തിരുവനന്തപുരം: 42 വർഷമായി പോലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള...

എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ്...