ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമം ; ആറന്മുള സ്റ്റേഷനിലെ പോലീസുകാരന്‍ സജീഫ് ഖാന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ആറന്മുള പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച പോലീസുകാരന്‍ അറസ്റ്റില്‍. സിവിൽ പോലീസ് ഓഫീസർ സജീഫ് ഖാൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 16നായിരുന്നു സംഭവം. പത്തനംതിട്ട വനിത പോലീസാണ് സജീഫ് ഖാനെ അറസ്റ്റ് ചെയ്തത്. സംഭവം നടന്നിതിന് പിന്നാലെ സജീഫ് ഖാനെ സസ്‌പെന്‍റ് ചെയ്തിരുന്നു. ഇതിനുശേഷം ഇയാൾ ഒളിവിൽ ആയിരുന്നു.

സ്റ്റേഷനിൽ ജോലിക്കെത്തിയ ജീവനക്കാരിയെ അടുക്കളയിൽ വെച്ച് സിപിഒ സജീഫ് ഖാൻ കടന്നുപിടിക്കുകയായിരുന്നു. പോലീസുകാരന്‍ ആക്രമിച്ച ഉടൻ തന്നെ ജീവനക്കാരി ആറന്മുള എസ്എച്ച്ഒയെ വിവരം അറിയിച്ചു. തുടർന്ന് എസ്എച്ച്ഒ പ്രാഥമിക അന്വേഷണത്തിന്‍റെ വിവിരങ്ങൾ പത്തനംതിട്ട ഡിവൈഎസ്പിക്ക് കൈമാറി. ഡിവൈഎസ്പിയുടെ അന്വേഷണം നടക്കുന്നതിനിടയിൽ ജീവനക്കാരി പത്തനംതിട്ട വനിത പോലീസ് സ്റ്റേഷനിലും പരാതി നൽകി.

ഈ പരാതിയിൽ ജീവനക്കാരിയുടെ മൊഴി എടുത്ത വനിത സ്റ്റേഷനിലെ എസ്എച്ച്ഒ സജീഫ് ഖാനെതിരെ ഇന്ത്യൻ ശിക്ഷ നിയമം 354 പ്രകാരം കേസെടുത്തു. ഇതിനൊപ്പം ഇന്നലെ ഡിവൈഎസ്പി തല അന്വേഷണം പൂർത്തിയാക്കി റിപ്പോ‍ർട്ട് ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധക്ർ മഹാജന് സമർപ്പിച്ചതോടെയാണ് സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയത്. കേസന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ സജീഫ് ഖാനെ ഇന്നാണ് അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...

ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു; വാർഡ് കൗണ്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം

0
കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു. ജൈവമാലിന്യ...