തിങ്കളാഴ്ച ദ്വീപുനിവാസികള്‍ നിരാഹാര സമരത്തിന് ; പിന്തുണ പ്രഖ്യാപിച്ച്‌ വ്യാപാരികള്‍

For full experience, Download our mobile application:
Get it on Google Play

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഇറക്കിയ കരിനിയമത്തിനെതിരെ തിങ്കളാഴ്ച ദ്വീപുനിവാസികള്‍ ആഹ്വാനം ചെയ്ത നിരാഹാരസമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ വ്യാപാരികള്‍ കട അടച്ചിടും. ഇതോടെ ജനവാസമുള്ള മുഴുവന്‍ ദ്വീപുകളിലും നാളെ ഹര്‍ത്താലിന് സമാനമായ അവസ്ഥയായിരിക്കും. ദ്വീപിലെ വിവാദ നടപടികള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറമാണ് നിരാഹാര സമരം ആഹ്വാനം ചെയ്തിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദ്വീപ് ഹര്‍ത്താലിന് സാക്ഷ്യം വഹിക്കുന്നത്. 2010 ല്‍ ചില ദ്വീപുകളില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. എന്നാല്‍ മുഴുവന്‍ ദ്വീപുകളിലും ഒരുമിച്ച്‌ കടകള്‍ അടച്ചിടുന്നതും കരിദിനം ആചരിക്കുന്നതും ചരിത്രത്തിലാദ്യമായാണെന്ന് ദ്വീപ് നിവാസികള്‍ ഓര്‍ക്കുന്നു.

അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ദ്വീപുനിവാസികള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഓരോ ദിവസം പുതിയ കരിനിയമങ്ങളാണ് അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ ദ്വീപില്‍ നടപ്പാക്കുന്നത്. ഇതിനെതിരെയുള്ള പരസ്യപ്രതിഷേധങ്ങളുടെ ഭാഗമാണ് നിരാഹാരസമരവും കടയടച്ചിടലുമൊക്കെ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...