പുനലൂർ – മൂവാറ്റുപുഴ പാതയുടെ നിർമ്മാണം ഒക്ടോബറിൽ പൂർത്തീകരിക്കും ; മന്ത്രി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

കോന്നി: പുനലൂർ – മൂവാറ്റുപുഴ കെ.എസ്.ടി.പി. റോഡ് നിർമ്മാണം പൊതുമരാമത്ത് വകുപ്പു മന്ത്രി അഡ്വ.മുഹമ്മദ് റിയാസ് സന്ദർശിച്ച് വിലയിരുത്തി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയോടൊപ്പം കോന്നി നിയോജക മണ്ഡലത്തിലുൾപ്പെട്ട ഭാഗങ്ങളാണ് മന്ത്രി സന്ദർശിച്ച് വിലയിരുത്തിയത്. സന്ദർശനത്തിനു ശേഷം കോന്നി ഫോറസ്റ്റ് ഐ.ബി.യിൽ ഉദ്യോഗസ്ഥ തല യോഗവും ചേർന്നു.

റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ പ്രാദേശികമായി ഉയർന്നു വന്നിരുന്നു. പരാതികൾ മന്ത്രി നേരിട്ട് പരിശോധിച്ചു. റോഡ് നിർമ്മാണം വേഗത്തിലാക്കണമെന്ന് മന്ത്രി കെ.എസ്.റ്റി.പി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി. നിർമ്മാണം കരാർ കാലയളവിൽ തന്നെ പൂർത്തിയാക്കണം. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത നിലയിൽ നിർമ്മാണം ക്രമീകരിക്കാൻ ശ്രദ്ധിക്കണം. മൈലപ്ര – ഉതിമൂട് ഭാഗത്ത് ഓട നിർമ്മിക്കാത്തതുമൂലം വീടുകളിലേക്ക് വെള്ളം ഒഴുകി എത്തുന്നു എന്ന് പരാതി ഉയർന്നിരുന്നു. ഉടൻ പരിഹാരം കാണണമെന്ന് മന്ത്രി നിർദ്ദേശം നല്കി.

പുളിമുക്ക് ഭാഗത്ത് റോഡ് ഉയർത്തുന്നതും താഴ്ത്തുന്നതും സംബന്ധിച്ച പരാതികളും മന്ത്രി പരിശോധിച്ചു. വെള്ളക്കെട്ടുണ്ടാകാത്ത നിലയിൽ ശാസ്ത്രീയമായി വേണം നിർമ്മാണം നടത്താനെന്ന് മന്ത്രി നിർദ്ദേശം നല്കി.
ഓരോ പരാതികളും ഗൗരവമായി എടുത്ത് പരിഹരിക്കണമെന്ന് മന്ത്രി യോഗത്തിൽ വെച്ച് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി. പരാതി പരിഹരിക്കാൻ എല്ലാ മാസവും എം.എൽ.എ പങ്കെടുത്ത് ഉദ്യോഗസ്ഥ തല യോഗം ചേരണമെന്നും യോഗത്തിൽ തീരുമാനിച്ചു.

അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ നരസിംഹു ഗാരി തേജ് റഡ്ഡി, മൈലപ്ര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രിക സുനിൽ, കെ.എസ്.ടി.പി ചീഫ് എൻജിനിയർ കാർമലിറ്റ ഡിക്രൂസ്, സൂപ്രണ്ടിങ് എൻജിനിയർ ബിന്ദു, എക്സികുട്ടീവ് എഞ്ചിനീയർ ജാസ്മിൻ, അസി എക്സികുട്ടീവ് എഞ്ചിനീയർ റോജി വർഗീസ്, പ്രൊഫ.ടി.കെ.ജി നായർ, പി.ജെ.അജയകുമാർ, എൻ.സജികുമാർ, ശ്യാംലാൽ, സംഗേഷ്.ജി.നായർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിലും സന്ദർശനത്തിലും പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...