ജനവാസകേന്ദ്രത്തില്‍ പ്രവേശിച്ച്‌​ 17 വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്ന പുലിയുടെ ദൃശ്യങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ജനവാസകേന്ദ്രത്തില്‍ പ്രവേശിച്ച്‌​ 17 വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്ന പുലിയുടെ ദൃശ്യങ്ങള്‍ പുറത്ത്. ബെംഗളൂരു നഗരത്തെ ഭീതിയിലാഴ്​ത്തി കറങ്ങിനടക്കുന്ന പുലിയുടെ ദൃശ്യങ്ങള്‍ നന്ദിയിലെ ഇടനാഴിയില്‍ സ്ഥാപിച്ച സി.സി.ടി.വിയിലാണ്​ പതിഞ്ഞത്​. ഗിരിനഗര്‍ പോലീസ് സ്റ്റേഷന് സമീപത്ത് പുലി നില്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അര്‍ദ്ധരാത്രി 12 മണിക്ക് ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്ക്​ പുലി വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്​. ഡിസംബര്‍ 11ന് സിസിടിവിയില്‍ പതിഞ്ഞതായിരുന്നു ഈ ദൃശ്യങ്ങള്‍.

കഴിഞ്ഞ ഞായറാഴ്​ച്ചയായിരുന്നു സംഭവം നടന്നത്​. ആറ്​ ആടുകളെയും 11 ആട്ടിന്‍കുട്ടികളെയുമടക്കം 17 വളര്‍ത്തുമൃഗങ്ങളെയായിരുന്നു പുലി പിടിച്ചു കൊണ്ടുപോയത്. ഗിരിനഗറിന് സമീപമുള്ള വീരഭദ്ര നഗറിലെ ഷെഡിനുള്ളില്‍ പ്രവേശിച്ചാണ്​ പുലി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചത്.

ഞായറാഴ്​ച രാത്രി എട്ടരയോടെ വളര്‍ത്തുമൃഗങ്ങള്‍ക്ക്​ ഭക്ഷണം നല്‍കി വീട്ടിലേക്ക്​ പോയതായി ഷെഡില്‍ ജോലി നോക്കുന്ന തൊഴിലാളി പറഞ്ഞു. പിറ്റേന്ന്​ രാവിലെ തിരിച്ചുവന്നപ്പോള്‍ ആടുകളെ ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു. എന്തായാലും സംഭവത്തിന്​ ശേഷം രാത്രി അനാവശ്യമായി പുറത്തിറങ്ങരുതെന്ന്​ വനംവകുപ്പ്​ പരിസരവാസികളോട്​ നിര്‍ദേശിച്ചിട്ടുണ്ട്​. പുലിയെ പിടികൂടാനായി പരിശ്രമം തുടങ്ങിയ അവര്‍ നാട്ടുകാരോട്​ പരിഭ്രാന്തരാകേണ്ട എന്നും അറിയിച്ചിട്ടുണ്ട്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...