പത്തനംതിട്ടയില്‍ ഇന്ന് 443 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 16

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് :  ജില്ലയില്‍ ഇന്ന് 443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്ത് നിന്ന് വന്നവരും, 20 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 417 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 65 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (കൊന്നമണ്‍കര, കണ്ണംകോട്, കരുവാറ്റ, മൂന്നാളം, ആനന്ദപ്പളളി, പറക്കോട്, അടൂര്‍) 38
2 പന്തളം (മുളമ്പുഴ, കടയ്ക്കാട്, പൂഴിക്കാട്, കുരമ്പാല, പന്തളം) 14
3 പത്തനംതിട്ട (നാരകത്താണി, കൊടുന്തറ, വെട്ടിപ്രം, കരിമ്പനാംകുഴി) 8
4 തിരുവല്ല (തിരുവല്ല, മഞ്ഞാടി, കുറ്റപ്പുഴ, ചുമത്ര, മതില്‍ഭാഗം, അഴിയിടത്തുച്ചിറ) 14
5 ആനിക്കാട് (ആനിക്കാട്, നൂറോമാവ്) 4
6 ആറന്മുള (കുറിച്ചിമുട്ടം, ആറന്മുള, കോട്ട, ഇടയാറന്മുള) 4
7 അരുവാപുലം (അരുവാപുലം, ഊട്ടുപ്പാറ, ഐരവണ്‍) 3
8 അയിരൂര്‍ (അയിരൂര്‍ സൗത്ത്, ഇടപ്പാവൂര്‍, കാഞ്ഞേറ്റുകര, കൊട്ടത്തൂര്‍, തെക്കുങ്കല്‍, തടിയൂര്‍) 12
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍ (കീക്കൊഴൂര്‍) 2
11 ചിറ്റാര്‍ (കാരികയം, തോട്ടമണ്‍പാറ, ചിറ്റാര്‍) 5
12 ഏറത്ത് (വയല, കിളിവയല്‍, ചെളിക്കുഴി, മഹര്‍ഷിക്കാവ്, ചൂരക്കോട്, മണക്കാല, വടക്കടത്തുകാവ്) 20
13 ഇലന്തൂര്‍ (പരിയാരം, ഇലന്തൂര്‍) 4
14 ഏനാദിമംഗലം (മരുതിമൂട്, കുറുമ്പകര, ചായലോട്, പൂതംങ്കര, മങ്ങാട്) 10
15 ഇരവിപേരൂര്‍ (വളളംകുളം) 5
16 ഏഴംകുളം (തേപ്പുപാറ, ഇളങ്ങമംഗലം, കൈതപ്പറമ്പ്, വയല, ഏനാത്ത്) 11
17 എഴുമറ്റൂര്‍ (കോളഭാഗം, എഴുമറ്റൂര്‍) 4
18 കടമ്പനാട് (തുവയൂര്‍, കടമ്പനാട്) 2
19 കടപ്ര (പരുമല, വളഞ്ഞവട്ടം, കടപ്ര) 6
20 കലഞ്ഞൂര്‍ (കലഞ്ഞൂര്‍, കൂടല്‍, കുളത്തുമണ്‍) 6
21 കല്ലൂപ്പാറ (കടമാന്‍കുളം, തുരുത്തിക്കാട്) 5
22 കൊടുമണ്‍ (ഇടത്തിട്ട, അങ്ങാടിക്കല്‍, അങ്ങാടിക്കല്‍ നോര്‍ത്ത്, ഐക്കട്, ചന്ദനപ്പളളി, കൊടുമണ്‍ ഈസ്റ്റ്, കൊടുമണ്‍) 36
23 കോയിപ്രം (പൂവത്തൂര്‍, കുമ്പനാട്, പുല്ലാട്) 15
24 കോന്നി (മങ്ങാരം) 2
25 കൊറ്റനാട് (കൊറ്റനാട്, കരിയംപ്ലാവ്, ചാലപ്പളളി) 13
26 കോട്ടാങ്ങല്‍ (വായ്പ്പൂര്‍, കുളത്തൂര്‍) 7
27 കോഴഞ്ചേരി (കോഴഞ്ചേരി, തെക്കേമല) 3
28 കുളനട (തുമ്പമണ്‍ താഴം, കൈപ്പുഴ നോര്‍ത്ത്) 4
29 കുന്നന്താനം (നെടുങ്ങാടപ്പളളി, ആഞ്ഞിലിത്താനം, കുന്നന്താനം) 6
30 കുറ്റൂര്‍ (നിറമേല്‍, വെസ്റ്റ് ഓതറ, കുറ്റൂര്‍) 4
31 മലയാലപ്പുഴ (കിഴുക്കുപുറം, മലയാലപ്പുഴ) 3
32 മല്ലപ്പളളി (മല്ലപ്പളളി, ചെങ്ങരൂര്‍, കീഴ്‌വായ്പ്പൂര്‍) 5
33 മല്ലപ്പുഴശ്ശേരി 1
34 മെഴുവേലി (മെഴുവേലി, ഇലവുംതിട്ട, ഉളളന്നൂര്‍) 6
35 മൈലപ്ര (മേക്കൊഴൂര്‍, മൈലപ്ര) 4
36 നാറാണംമൂഴി (അടിച്ചിപ്പുഴ, ചാത്തന്‍തറ) 9
37 നാരങ്ങാനം (നാരങ്ങാനം, കടമ്മനിട്ട) 5
38 നിരണം (നിരണം, നിരണം നോര്‍ത്ത്) 2
39 ഓമല്ലൂര്‍ (മഞ്ഞിനിക്കര, പ്രക്കാനം, ആറ്റരികം) 3
40 പളളിക്കല്‍ (മുണ്ടപ്പളളി, പാറക്കൂട്ടം, പെരിങ്ങനാട്, പഴകുളം, അമ്മകണ്ടകര, തെങ്ങമം, പതിനാലാംമൈല്‍) 22
41 പന്തളം-തെക്കേക്കര (പറന്തല്‍, ഇടമാലി, പൊങ്ങലടി, പാറക്കര, മന്നംനഗര്‍, പെരുമ്പുളിക്കല്‍) 20
42 പെരിങ്ങര (പെരിങ്ങര, കാരയ്ക്കല്‍) 2
43 പ്രമാടം (വി-കോട്ടയം, ളാക്കൂര്‍, ഇളകൊളളൂര്‍, പ്രമാടം, പൂങ്കാവ്) 11
44 പുറമറ്റം (പുറമറ്റം, മഠുത്തുംഭാഗം നോര്‍ത്ത്) 4
46 റാന്നി (ഉതിമൂട്, പുതുശ്ശേരിമല, തോട്ടമണ്‍, തെക്കേപ്പുറം, റാന്നി) 10
47 റാന്നി പഴവങ്ങാടി (കരികുളം) 3
48 റാന്നി അങ്ങാടി (ഉന്നക്കാവ്, ഈട്ടിച്ചുവട്, നെല്ലിയ്ക്കാമണ്‍, വളളിയക്കാവ്) 5
49 റാന്നി പെരുനാട് (സന്നിധാനം, ളാഹ, പമ്പ, നിലയ്ക്കല്‍) 15
50 സീതത്തോട് (കൊച്ചുകോയിക്കല്‍, സീതത്തോട്) 3
51 തണ്ണിത്തോട് (തണ്ണിത്തോട്) 2
52 തോട്ടപ്പുഴശ്ശേരി (കുറിയന്നൂര്‍) 1
53 തുമ്പമണ്‍ (തുമ്പമണ്‍) 5
54 വടശ്ശേരിക്കര (കുമ്പ്‌ളാംപൊയ്ക, പേഴുംപാറ) 7
55 വളളിക്കോട് (വളളിക്കോട്, കൈപ്പട്ടൂര്‍) 9
56 വെച്ചൂച്ചിറ (ചാത്തന്‍തറ, കൊല്ലമുള, വട്ടക്കുന്ന്, നൂറോക്കാട്, വെച്ചൂച്ചിറ) 18

ജില്ലയില്‍ ഇതുവരെ ആകെ 24437 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 20253 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ ആറു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) പന്തളം-തെക്കേക്കര സ്വദേശി (63) 15ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) പളളിക്കല്‍ സ്വദേശി (75) 15ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

3) സീതത്തോട് സ്വദേശി (89) 15ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

4) പന്തളം സ്വദേശി (63) 13ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

5) എഴുമറ്റൂര്‍ സ്വദേശി (63) 15ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. മരണശേഷം നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

6) വടശ്ശേരിക്കര സ്വദേശി (82) 15ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 46 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 181 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 21247 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3039 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2829 പേര്‍ ജില്ലയിലും, 210 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം

1 ജില്ലാ ആശുപത്രി കോഴഞ്ചേരി 133
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 35
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 120
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 140
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 191
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 38
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 108
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 27
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 36
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1499
11 സ്വകാര്യ ആശുപത്രികളില്‍ 106
ആകെ 2433

ജില്ലയില്‍ 3880 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1979 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3646 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 48 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 69 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 9505 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 130179, 838, 131017.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 117302, 1426, 118728.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 7719, 111, 7830.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4390, 32, 4422.
6 സി.ബി.നാറ്റ് പരിശോധന 328, 2, 333.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 260403, 2409, 262812.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 2014 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4423 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2114 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.43 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.7 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 35 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 131 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1033 കോളുകള്‍ നടത്തുകയും, എട്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...