പുലിയെന്ന് സംശയിക്കുന്ന ജീവി ജനവാസമേഖലയിൽ : നാട്ടുകാര്‍ ഭീതിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പുലിയെന്ന് സംശയിക്കുന്ന ജീവിയെ ജനവാസമേഖലയില്‍ കണ്ടതായി നാട്ടുകാര്‍. കൊട്ടാരക്കര ഓയൂരിലാണ് പുലിയെന്നു തോന്നിക്കുന്ന ജീവിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്.
ദൃശ്യങ്ങള്‍ സി സി ടി വി യില്‍ നിന്നും പോലീസ് ശേഖരിച്ചു. നാട്ടില്‍ തെരുവ് നായകളുടെ എണ്ണം കുറയുന്നതും നായകള്‍ മുറിവേറ്റു വരുന്നതും നാട്ടുകാരെ ഭീതിയില്‍ ആക്കിയിരിക്കുകയാണ്. ഓയൂര്‍ ഓട്ടുമല ക്രഷര്‍ മേഖലയിലാണ് പുലിഎന്ന് തോന്നിക്കുന്ന ജീവിയുടെ സാന്നിധ്യം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നത്. പൂയപ്പള്ളി പോലീസ് വനപാലകരെ വിവരം അറിയിച്ചിട്ടുണ്ട്. പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ പോലീസും പഞ്ചായത്ത് അധികൃതരും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രിയില്‍ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇടുക്കി പാമ്പാടുംപാറയില്‍ അജ്ഞാത ജീവി ആടിനെ കടിച്ച്‌ കൊന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടിന് സമീപം പൂച്ചപുലിയുടെ കാല്‍ പാടുകള്‍ കണ്ടെത്തിയിരുന്നു. ഒരു ആടിനെ കൂട്ടില്‍ നിന്ന് കാണാതായിട്ടുമുണ്ട്. പാമ്പാടുംപാറ തെക്കേകുരിശുമല സ്വദേശി പ്രഭുവിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടുകളെയാണ് അജ്ഞാത ജീവി കടിച്ച്‌ കൊന്നത്. വീട്ടില്‍ വളര്‍ത്തിയിരുന്ന രണ്ട് ആടുകളില്‍ ഒന്നിനെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ശരീരത്തിന്റെ ഉള്‍ഭാഗത്ത് നിന്നും മാസം പൂര്‍ണ്ണമായും നഷ്ടപെട്ട നിലയിലാണ് ആടിനെ കണ്ടെത്തിയത്. കൂടിന് സമീപത്തായി പുലിയുടേതിന് സമാനമായ കാല്പാടുകള്‍ കണ്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. വനം വകുപ്പ് നടത്തിയ പരിശോധനയില്‍ കാല്‍പാടുകള്‍ പൂച്ചപുലിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലയത്തിന് സമീപം ക്യാമറ സ്ഥാപിയ്ക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർഥിനിയുടെ അനിശ്ചിതകാല സമരം 14-ാം ദിവസത്തിലേക്ക്...

0
മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം...

കോഴിക്കോട് വടകരയിൽ യുവാക്കള്‍ക്ക് നേരെ സംഘം ചേര്‍ന്ന് മര്‍ദ്ദനം

0
കോഴിക്കോട് : കോഴിക്കോട് വടകര മണിയൂർ പതിയാരക്കര മഞ്ചേരിക്കടവ് പാര്‍ക്കിന് സമീപം...

മണ്ഡലങ്ങളുടെ എണ്ണം നിലവിലുള്ളതുപോലെ 543 ആയി തുടരണമെന്ന് ഖർഗെ; കേന്ദ്രസർക്കാരിന് കത്തയച്ചു

0
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് എഐസിസി അധ്യക്ഷന്‍...