മാവേലിക്കരയില്‍ തെരുവുനായ ശല്ല്യം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: തെരുവുനായകള്‍ കാരണം ജീവിതം വഴിമുട്ടിയിരിക്കുകയാണ് മാവേിക്കരയിലും പരിസരപ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ക്ക്. കാല്‍നട യാത്രക്കാര്‍, സൈക്കിളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍, ഇരുചക്ര വാഹന യാത്രികര്‍ എന്നിങ്ങനെ അടുത്തിടെ തെരുവ് നായകളുടെ ആക്രമണത്തിനിരയായവര്‍ നിരവധിയാണ്. രാത്രികളില്‍ ബൈക്കില്‍ സഞ്ചരിക്കുന്നവര്‍ക്ക് പിന്നാലെ നായകള്‍ ഓടി വരുന്നത് യാത്രക്കാരെ ഭയപ്പെടുത്തുകയും അപകടത്തിനിടയാക്കുകയും ചെയ്യാറുണ്ട്. പ്രദേശത്ത് നിരവധി വളര്‍ത്തു മൃഗങ്ങളും നായകളുടെ ആക്രമണത്തിനിരയായി

മാവേലിക്കര നഗരം, സമീപ പഞ്ചായത്തുകളായ ചെട്ടികുളങ്ങര, തെക്കേക്കര എന്നിവിടങ്ങളിലാണ് തെരുവുനായ ശല്യം വര്‍ദ്ധിച്ചിട്ടുള്ളത്. പ്രദേശവും മിനി സിവില്‍ സ്റ്റേഷനും കാളച്ചന്തയും പുതിയകാവ് മാര്‍ക്കറ്റും സ്വകാര്യ ബസ് സ്റ്റാന്‍ഡും പുന്നംമൂട് മാര്‍ക്കറ്റും തട്ടാരമ്പലവും കാലങ്ങളായി തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാണ്.ദിവസം തെരുവുനായ്ക്കൂട്ടം കോഴികളെ മൂഴുവന്‍ കൊന്ന് തിന്നു. പട്ടാപ്പകല്‍ വരെ ഇവയുടെ ആക്രമണം ഉണ്ടാകുന്നതാണ് പേടിപ്പിക്കുന്നത്. പ്രദേശത്ത്പോത്തിനെ തെരുവുനായ പതിവായി കടിക്കുന്നത് കാരണം കുത്തിവെയ്പ്പ് എടുക്കേണ്ടി വരുന്നത് വലിയ ചെലവുണ്ടാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...