ഇൻഫോസിസിന്റെ മൈസൂരു ക്യാംപസിൽ പുലി ; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

മൈസൂരു: ഇൻഫോസിസിന്റെ മൈസൂരു ക്യാംപസിൽ പുലിയെ കണ്ടതിനെ തുടർന്ന് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചു. രാവിലെയാണ് ഇൻഫോസിസ് ക്യാംപസിൽ പുലിയെ കണ്ടത്. കെട്ടിടത്തിന്റെ അണ്ടർഗ്രൗണ്ട് പാർക്കിങ് സോണിലെ പുലിയുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ക്യാംപസിനുള്ളിൽ ആരും കടക്കരുതെന്ന് നിർദേശം നൽകിയതായി എച്ച്ആർ വിഭാഗം അറിയിച്ചു. വനംവകുപ്പിന്റെ 50 അംഗ സംഘം പുലർച്ചെ നാലുമണിയോടെത്തന്നെ സ്ഥലത്തെത്തി പുലിയെ പിടിക്കാനായി കൂടുകൾ സ്ഥാപിച്ചു. ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് പുലിയുടെ നീക്കങ്ങൾ അറിയാനുള്ള ശ്രമം നടത്തുകയാണ്. രാത്രിയിലേക്ക് തെർമൽ ഡ്രോണുകളും ഉപയോഗിച്ചേക്കും. ഇതാദ്യമായല്ല ഇൻഫോസിസ് ക്യാംപസിൽ പുലി എത്തുന്നത്. 2011ലും സമാന സംഭവം നടന്നിരുന്നു. സംരക്ഷിത വനത്തിനോടു ചേർന്നാണ് ക്യാംപസ് സ്ഥിതി ചെയ്യുന്നത്. ഇൻഫോസിസിന്റെ രാജ്യത്തെ ഏറ്റവും വലിയ പരിശീലന കേന്ദ്രമാണ് മൈസൂരുവിലേത്. ഏകദേശം 15,000ൽപ്പരം ജീവനക്കാർ ഇവിടെയുണ്ട്. 370 ഏക്കർ വിസ്തൃതിയുള്ള ക്യാംപസിൽ 10,000ൽ അധികം വിദ്യാർഥികളും പരിശീലനം നടത്തുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...