തിരുവനന്തപുരം അമ്പൂരി കാരിക്കുഴിയിൽ പുള്ളിപ്പുലി കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം അമ്പൂരി കാരിക്കുഴിയിൽ പുള്ളിപ്പുലി കുടുങ്ങി. ടാപ്പിംഗ് തൊഴിലാളിയായ ഷൈജു ആണ് രാവിലെ ടാപ്പിങ്ങിനിടയിൽ പുലിയെ കണ്ടത്. ഷൈജുവിനെ കണ്ട് ആക്രമിക്കാൻ ശ്രമിച്ച പുലി ഷൈജുവിന്റെ നിലവിളി കേട്ട് പിന്മാറുകയും നാട്ടുകാരിൽ ഒരാളായ സുരേഷിനെ പുലി ആക്രമിക്കാനും ശ്രമിച്ചു. പാറ ഇടുക്കിനോട് ചേർന്ന് വലയിൽ കുടുങ്ങിയ നിലയിലാണ് പുലി കിടക്കുന്നതെന്ന് വനപാലകർ വ്യക്തമാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥരും നെയ്യാർ ഡാം പോലീസും സ്ഥലത്തെത്തി കാര്യങ്ങൾ നിരീക്ഷിക്കുകയാണ്.

മയക്കുവെടിവെച്ച് പുലിയെ പിടികൂടാനാണ് ശ്രമം. അല്പസമയം മുൻപ് ഫോറസ്റ്റ് വെറ്റിനറി ഡോക്ടർ അരുണിന്റെ നേതൃത്വത്തിൽ പുലിയെ രണ്ടു തവണ മയക്കുവെടി വെക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പുലി അക്രമാസക്തനാകുകയും വല ഭേദിച്ച് കാട്ടിലേക്ക് മറയുകയും ചെയ്തു. വനപാലകർ നടത്തിയ അന്വേഷണത്തിലാണ് വീണ്ടും പുലിയെ കണ്ടെത്താനായത്. തൊട്ടടുത്തുള്ള താഴ്ന്ന പ്രദേശത്താണ് പുലിയെ കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...