അശ്വമേധം നാലാം ഘട്ടം പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി ഇതുവരെ കണ്ടുപിടിക്കപ്പെടാതെ ഒളിഞ്ഞുകിടക്കുന്ന രോഗത്തെ കണ്ടെത്തി ചികിത്സ ഉറപ്പുവരുത്തുന്നതിനായി നടപ്പിലാക്കുന്ന അശ്വമേധം ഗൃഹസന്ദര്‍ശന പരിപാടിയുടെ നാലാം ഘട്ടം പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. ഇതിനായി ജില്ലയിലെ മുഴുവന്‍ വീടുകളിലും സന്ദര്‍ശനം നടത്തി കുഷ്ഠരോഗ ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തുന്നതിനുവേണ്ടി 2348 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഒരു പുരുഷനും സ്ത്രീയും അടങ്ങുന്ന 1174 സംഘങ്ങളായിട്ടാണ് ഭവന സന്ദര്‍ശനം നടത്തുന്നത്.

തൊലിപ്പുറത്തുള്ള നിറം മങ്ങിയ, ചുവപ്പുകലര്‍ന്ന സ്പര്‍ശന ശേഷികുറഞ്ഞ പാടുകളാണ് കുഷ്ഠരോഗത്തിന്റെ പ്രധാന ലക്ഷണം. ചൊറിച്ചിലോ വേദനയോ ഇല്ലാത്ത ഇത്തരം പാടുകള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നവയാണ്. തുടക്കത്തില്‍ ചികിത്സ ലഭ്യമാക്കിയാല്‍ അംഗവൈകല്യം ഒഴിവാക്കുവന്‍ സാധിക്കും.

ഭവന സന്ദര്‍ശനം നടത്തുമ്പോള്‍ രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കു പരിശോധനയ്ക്ക് അയയ്ക്കുകയും ആവശ്യമെങ്കില്‍ ത്വക്കുരോഗ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തുകയും ചെയ്യും. രോഗപകര്‍ച്ച തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഭവന സന്ദര്‍ശകസംഘങ്ങള്‍ നടത്തുന്നു. നിലവില്‍ ജില്ലയില്‍ ആറു രോഗികള്‍ ചികിത്സയില്‍ ഉണ്ട്. ഈ മാസം 15 മുതല്‍ 2022 ഫെബ്രുവരി 28 വരെ നടക്കുന്ന ഈ പരിപാടിയുടെ പ്രയോജനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഡി.എം.ഒ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...