വായ്‌പ്പ വാങ്ങിയ പണം തിരികെ നല്‍കിയില്ല ; വയോധികന്റെ തലയറുത്ത് മൃതദേഹം വഴിയില്‍ ഉപേക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : വായ്‌പ്പ വാങ്ങിയ പണം തിരികെ നല്‍കാത്തതിന്റെ പേരില്‍ വയോധികന്റെ തലയറുത്ത് മൃതദേഹം വഴിയില്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് 52 കാരന്റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റിയാസത്ത് ഖാന്‍ (35), ജാവേദ് (30) എന്നിവരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട ഷെഹസാദ് എന്ന വയോധികന്‍ പ്രതികളുടെ കയ്യില്‍ നിന്നും വായ്പയെടുത്തിരുന്നു. അത് തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാലാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോര്‍ട്ട്‌. ദില്ലിയിലെ സീമാപുരി പോലീസ് സ്റ്റേഷനില്‍ ജൂലായ്‌ 13 ന് വയോധികന്റെ കുടുംബം പരാതി നല്‍കിയിരുന്നു. മൂന്ന് ദിവസത്തിന് ശേഷം ബാഗ്പത്തില്‍ നിന്ന് ശിരഛേദം ചെയ്ത മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പണം തിരികെ ചോദിച്ചപ്പോള്‍ ഷെഹസാദ് തരാന്‍ വിസമ്മതിക്കുകയും അപമാനിക്കുകയും ചെയ്തു. അതുകൊണ്ടാണ് കൊലപാതകം നടത്താന്‍ തീരുമാനിച്ചതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...