ആരും സ്വയം ദൈവമാണെന്ന് പ്രഖ്യാപിക്കരുത് ; മോദിക്കെതിരെ ആർ.എസ്.എസ് മേധാവി

For full experience, Download our mobile application:
Get it on Google Play

പൂനൈ : ആരും സ്വയം ദൈവമാണെന്ന് പ്രഖ്യാപിക്കരുതെന്ന് പ്രധാനമന്ത്രി മോദിക്കെതിരെ വിമർശനവുമായി ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് രംഗത്ത്. തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തെ ഇത് രണ്ടാംതവണയാണ് ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര തലവൻ വിമർശിച്ചിരിക്കുന്നത്. മോദിയുടെ പ്രസ്താവനക്കെതിരെ സംഘ്പരിവാരത്തി​ന്‍റെ ശക്തമായ വിയോജിപ്പിനെ ഇത് സൂചിപ്പിക്കുകയാണ്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് വേളയിൽ ഒരു അഭിമുഖത്തിനിടെയാണ് എന്നെ ദൈവം അയച്ചതാണെന്നും ഒരു സാധാരണ ജൈവിക മനുഷ്യനല്ലെന്ന് എനിക്ക് ബോധ്യമുണ്ടെന്നും മോദി പറഞ്ഞത്.

നമ്മുടെ ജീവിതകാലത്ത് ഒരാൾ വിജയത്തെയോ പരാജയത്തെയോ കുറിച്ച് വേവലാതിപ്പെടാതെ നല്ല കാര്യങ്ങൾ ചെയ്യണം. ആർക്കും ത​ന്‍റെ പ്രവൃത്തികൾ കൊണ്ട് അവിസ്മരണീയനായ വ്യക്തിയായി മാറാം. എന്നാൽ ആ നില കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? അതി​ന്‍റെ തീരുമാനം ജനങ്ങൾക്ക് വിടണം. ശങ്കർ ദിനകർ കെയ്‌നി​ന്‍റെ നൂറാം വാർഷികത്തോടനുബന്ധിച്ച് വ്യാഴാഴ്ച പുണെയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ ഭഗവത് പറഞ്ഞു. ഒരാൾ സ്വയം ദൈവമാണെന്ന് അവകാശപ്പെടരുത്. നിങ്ങളിൽ ദൈവമുണ്ടോ എന്ന് ആളുകൾ തീരുമാനിക്കട്ടെയെന്നും മണിപ്പൂരിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിച്ച കെയ്‌നിനെ നിസ്വാർത്ഥ സേവനത്തി​ന്‍റെ മാതൃകയായും ഭഗവത് പ്രശംസിച്ചു. ഭഗവതി​ന്‍റെ പരാമർശം ഏറ്റെടുത്ത് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ഇൻ ചാർജ് ജയറാം രമേശ് ബി.ജെ.പിയെ കടന്നാക്രച്ചു. 2024 ജൂൺ 4നു ശേഷം അജൈവ പ്രധാനമന്ത്രിയും ആർ.എസ്.എസും തമ്മിലുള്ള ഭിന്നത മൂർച്ഛിച്ചു. അവ പ്രക്ഷുബ്ധമായി തന്നെ തുടരുന്നു. ഇന്ന് പുണെയിൽ നടന്ന ഒരു പരിപാടിയിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് പ്രധാനമന്ത്രിയെ ശാസിച്ചു വെന്ന് ജയറാം രമേശ് എക്‌സിൽ പങ്കുവെച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...