മുഖ്യമന്ത്രി ആരാകണം എന്ന് കോണ്‍ഗ്രസ് തീരുമാനിക്കട്ടെ ; ചാടിവീണ് അഭിപ്രായം പറയുന്നത് ശരിയല്ല’; മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജനവിധി യുഡിഎഫിന് അനുകൂലമാണെന്നും അത് അംഗീകരിക്കുന്നുവെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഇതാ കിട്ടിപ്പോയ് എന്ന് പറഞ്ഞ് ചാടിവീണ് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും യുഡിഎഫ് ഭരിക്കണമെന്ന് ജനം തീരുമാനിച്ചു, മുഖ്യമന്ത്രി ആരാകണം എന്ന് കോണ്‍ഗ്രസ് തീരുമാനിക്കട്ടെ എന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രി ആരായാലും എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തില്‍ ഗൗരവമേറിയ പരിശോധനകള്‍ ആരംഭിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് സമയമെടുത്ത് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. എല്ലാ ഘടകങ്ങളിലെയും സഖാക്കളുടെ അഭിപ്രായം കേള്‍ക്കും. സിപിഐഎം നാടിന്റെ പ്രതീക്ഷയാണ്.

എവിടെയാണ് പോറലേറ്റത് എന്ന് പരിശോധിക്കും. തിരുത്തേണ്ടത് തിരുത്തും. ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെട്ട് മുന്നോട്ടുപോകും’- മുഹമ്മദ് റിയാസ് പറഞ്ഞു. യുഡിഎഫിന് വോട്ട് ചെയ്തവര്‍ ഇടതുപക്ഷം തകരണമെന്ന് ആഗ്രഹിക്കാത്തവരാണെന്നും കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും ഇടതുപക്ഷം ശക്തമായി മുന്നോട്ടുവരണം എന്ന് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...