മുഖ്യമന്ത്രിയെ യുഡിഎഫ് ആദ്യം തെരഞ്ഞെടുക്കട്ടെ ; അതിന് ശേഷം പ്രതിപക്ഷനേതാവിനെ പ്രഖ്യാപിച്ചാല്‍ മതിയല്ലോയെന്ന് ടി.പി രാമകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ കനത്ത തോല്‍വിക്ക് ഉത്തരവാദികള്‍ സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനുമല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. മുഖ്യമന്ത്രിയെ യുഡിഎഫ് ആദ്യം തെരഞ്ഞെടുക്കട്ടെ. അതിന് ശേഷം പ്രതിപക്ഷനേതാവിനെ പ്രഖ്യാപിച്ചാല്‍ മതിയല്ലോ. പ്രതിപക്ഷ നേതാവ് ഇല്ലാത്തത് കൊണ്ട് ഇവിടെ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്നും ടി.പി രാമകൃഷ്ണന്‍ ചോദിച്ചു.പ്രതിപക്ഷ ഉപനേതാവ് എന്ന വിഷയം എന്റെ മുന്നിലില്ല. അക്കാര്യം സിപിഐയോട് തന്നെ ചോദിക്കണം. അവര്‍ക്ക് അങ്ങനെയൊരു ആവശ്യമുണ്ടോയെന്ന് അറിയില്ലെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

ജനവിധിയോട് നീതി പുലര്‍ത്താനുള്ള ബാധ്യത യുഡിഎഫിന് ഉണ്ട്. ആ ബാധ്യത അവര്‍ നിറവേറ്റുന്നില്ല.അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റിത്തുടങ്ങിയിട്ടുണ്ട്.നിര്‍ബന്ധിത ലീവിലേക്ക് പോകേണ്ട അവസ്ഥയിലേക്ക് പോലും ചിലര്‍ എത്തി. ഇതിനെ എതിര്‍ത്ത് മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂ. സതീശന്‍ കര്‍ണാടകയില്‍ പോയി ബിജെപി നേതാക്കളെ കണ്ടത് എന്തിന്.ഇകാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഒരു പ്രതികരണവും നടത്തുന്നില്ല. സിപിഎം ഈ ആരോപണത്തില്‍ കക്ഷി ചേര്‍ന്നിട്ടില്ല ഈ ആരോപണം സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാണ് പറഞ്ഞത്. ആശ സമരത്തില്‍ പാര്‍ട്ടിയുടെ നിലപാട് തെറ്റാണെന്ന് കരുതുന്നില്ല. ഇക്കാര്യത്തില്‍ സിപിഐയുടെ നിലപാട് അവരുടേത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാം ഭാര്യയെ ക്രൂരമായി മർദിച്ച് മുൻ യുപി എംഎൽഎ ; മർ‍‍ദനം വിവാഹമോചനത്തെ ചൊല്ലിയെന്ന്...

0
ലക്നൗ: ഉത്തർപ്രദേശ് മുൻ എംഎൽഎയും സമാജ്‌വാദി പാർട്ടി നേതാവുമായ ശ്രീഭഗവാൻ ശർമ...

ഇനി സന്നദ്ധപ്രവർത്തനവും ; പ്രവർത്തനരീതിയിൽ അടിമുടി മാറ്റംവരുത്താൻ യൂത്ത് കോൺഗ്രസ്

0
കൊല്ലം : സ്വന്തം മുന്നണി അധികാരത്തിൽ വരികയും സംസ്ഥാന പ്രസിഡന്റ് മന്ത്രിയാകുകയും...

വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോ​ഗം ഇന്ന്

0
കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക...

ഫ്ലൈഓവറുകളിൽ ഗതാഗത നിയന്ത്രണം ; ബെംഗളൂരു വിമാനത്താവള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്

0
ബെംഗളൂരു : റോഡ് സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ...