യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി

For full experience, Download our mobile application:
Get it on Google Play

ദുബൈ: യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. 5.8 ബില്യൺ ഡോളറാണ് ആസ്തി. ഫോർബ്‌സ് മിഡിൽ ഈസ്റ്റ് പ്രസിദ്ധീകരിച്ച യുഎഇയിലെ സമ്പന്നരായ വിദേശികളുടെ പട്ടികയിലാണ് യൂസഫലി മുന്നിട്ടുനിൽക്കുന്നത്. പട്ടികയിൽ ആറാം സ്ഥാനത്താണ് അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ബിനാൻസ് സ്ഥാപകൻ ചാങ്പെങ് ഷാവോയാണ് പട്ടികയിൽ ഒന്നാമൻ. 110 ബില്യൺ ഡോളറാണ് ആസ്തി. ഗൗതം അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയാണ് (20.8 ബില്യൺ ഡോളർ) പട്ടികയിൽ രണ്ടാമത്. റഷ്യ (3), യുകെ (2), കാനഡ (2), എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും പട്ടികയിൽ മുന്നിലുണ്ട്.യൂസഫലിയടക്കം പട്ടികയിൽ ഒമ്പത് ഇന്ത്യക്കാരാണുള്ളത്.

ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർവുമൺ രേണുക ജഗതിയാനി (5.6 ബില്യൺ ഡോളർ), ആർപി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള (4.2 ബില്യൺ ഡോളർ), ജെംസ് എഡ്യൂക്കേഷൻ മേധാവി സണ്ണി വർക്കി (4 ബില്യൺ ഡോളർ), ശോഭ ഗ്രൂപ്പ് സ്ഥാപകൻ പിഎൻസി മേനോൻ (3.9 ബില്യൺ ഡോളർ ), ബുർജീൽ ഹോൾഡിങ്‌സ് ചെയർമാൻ ഷംഷീർ വയലിൽ (1.8 ബില്യൺ ഡോളർ), ഫൈവ് ഹോൾഡിങ്‌സ് ചെയർമാൻ കബീർ മുൽചന്ദാനി എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് ഇന്ത്യക്കാർ. പട്ടികയിൽ ഏറ്റവും കൂടുതൽ സമ്പന്നരുള്ളത് ഇന്ത്യയിൽ നിന്നാണ്. 49.9 ബില്യൺ ഡോളറാണ് പട്ടികയിലുള്ള ഇന്ത്യൻ സമ്പന്നരുടെ ആകെ ആസ്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

25 ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ യുവതിയുടെ മൃതദേഹം കുടിവെള്ള ടാങ്കിൽ കണ്ടെത്തി

0
ഭോപാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ 25 ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ യുവതിയുടെ മൃതദേഹം...

‘ആദ്യം മർദിച്ചത് എംഎൽഎ, ഫോൺ തട്ടിപ്പറിച്ചു’ ; മർദനമേറ്റ ജില്ലാ പഞ്ചായത്ത് അംഗം സജിത്

0
തിരുവനന്തപുരം : ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും...

മന്ത്രിമാരുടെ പരിശീലനം ; കോഴിക്കോട് ഐ.ഐ.എം ഇന്ന് ക്യാമ്പസിൽ മാധ്യമങ്ങൾക്ക് വിലക്ക്

0
കോഴിക്കോട് : മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ദ്വിദിന പരിശീലന പരിപാടി നടക്കുന്ന കോഴിക്കോട്...

കയ്പമംഗലത്ത് ലോറിക്ക് പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടം : മരിച്ച എട്ടുപേരും വിദ്യാർത്ഥികൾ

0
കയ്പമംഗലം: തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ...