​എം.വി ഗോവിന്ദന് ബക്കാർഡി അയച്ച കത്ത് പുറത്ത്; വീര്യം കുറഞ്ഞ മദ്യം പുതിയ കാറ്റഗറിയാക്കാൻ ആവശ്യപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തെ പുതിയ കാറ്റഗറിയായി പരിഗണിക്കുന്നത് സംബന്ധിച്ച് ബക്കാര്‍ഡി കമ്പനി 2021ല്‍ അയച്ച കത്ത് പുറത്ത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എക്സൈസ് മന്ത്രി ആയിരുന്ന എം വി ഗോവിന്ദന് കമ്പനി അയച്ച കത്താണ് പുറത്ത് വന്നത്. ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇതിന് ഉപഭോക്താക്കള്‍ ഏറെയാണ് എന്നത് ഉള്‍പ്പെടെ പരിഗണിക്കണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബിയറും വൈനും പോലെ ബക്കാര്‍ഡി പ്ലസ്, ബ്രീസര്‍ എന്നിവ വില്‍ക്കാന്‍ ‘ലോ ആല്‍ക്കഹോളിക് ബിവറേജ്’ എന്ന ക്യാറ്റഗറി ഉണ്ടാക്കണമെന്നായിരുന്നു ആവശ്യം. കേരളത്തില്‍ ഇത് കിട്ടാത്തത് കൊണ്ട് സ്ത്രീകള്‍ ഗോവയിലേക്കും പോണ്ടിച്ചേരിയിലേക്കും പോകുന്നുവെന്ന വിചിത്രവാദവും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ലോ ആല്‍ക്കഹോളിക് ബിവറേജ് ക്യാറ്റഗറി സര്‍ക്കാരിന്റെ സാമ്പത്തിക വരുമാനം കൂട്ടുമെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അപേക്ഷ പരിഗണിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ അന്ന് എം വി ഗോവിന്ദൻ നിർദേശിച്ചിരുന്നു. ഇതിന് പുറമേ ബക്കാർഡി കമ്പനിയുടെ കത്തിന് പിന്നാലെ ചട്ട ഭേദഗതിക്ക് തീരുമാനമെടുത്തിരുന്നു.വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ചത് എല്‍ഡിഎഫ് ആണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. നികുതി കുറയ്ക്കുമെന്ന് അന്ന് പറഞ്ഞിരുന്നെന്നും എം വി ഗോവിന്ദന്‍ എക്സൈസ് മന്ത്രി ആയിരുന്ന സമയത്ത് തന്നെ നീക്കം നടത്തിയിരുന്നെന്നും വി ഡി സതീശന്‍ ആരോപിച്ചിരുന്നു. നിയമസഭാ രേഖകള്‍ ഉദ്ധരിച്ചായിരുന്നു വി ഡി സതീശൻ ആരോപണം നടത്തിയത്. ഇതിന് പിന്നാലെയാണ് കത്ത് പുറത്തുവന്നത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ പ്രളയക്കെടുതി അതീവ രൂക്ഷം ; മരണസംഖ്യ അഞ്ഞൂറ് കവിഞ്ഞു, ടിബറ്റൻ അണക്കെട്ട് തകർന്നതിൽ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഭോട്ടേകോശി - ത്രിശൂലി...

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ചെറിയ തുക എടുത്തവർ കൃത്യമായി പണം തിരിച്ചടയ്ക്കുന്നു; വൻകിട...

0
ന്യൂഡല്‍ഹി: ചെറിയ തുകകള്‍ വായ്പ എടുത്തവരില്‍ നിന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ്...

പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍

0
തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...