വായനശാലകൾ സാംസ്കാരിക നവീകരണത്തിൻ്റെ നിലപാടുതറകളായി മാറണം : മന്ത്രി കെ രാജൻ

For full experience, Download our mobile application:
Get it on Google Play

ഒല്ലൂർ : വായനശാലകൾ സാംസ്കാരിക നവീകരണത്തിൻ്റെ നിലപാടുതറകളായി മാറണമെന്ന് റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രിരാജൻ. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച്, ഒല്ലൂർ മണ്ഡലത്തിൽ ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിതിട്ടുള്ള 29 വായനശാലകൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. വായിക്കാതെ വളർന്ന ഒരു തലമുറയുടെ ‘വിളച്ചിലുകൾക്ക് ‘ നിർഭാഗ്യവശാൽ നമ്മുടെ നാട് വിധേയമാക്കപ്പെടുന്ന ഒരു കാലമാണിത്. അപകടകരമായ ഒരു വഴിയിലൂടെ മലയാളി തിരിച്ചു നടക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നമ്മുടെ നാടിൻ്റെ സംസ്കാരത്തെ തിരിച്ചു പിടിക്കണം. ദൈവത്തിൻ്റെ സ്വന്തം നാട് എന്താണ് ആഗ്രഹിക്കുന്നത്, അതിലേക്ക് മലയാളികളെ കൂട്ടിക്കൊണ്ടുവരുന്നതിന് വായനശാലകൾ നേതൃത്വപരമായ പങ്കു വഹിക്കണം. വായനശാലകളിലൂടെയുള്ള വായന തിരിച്ചു കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.

ചിയ്യാരം സെൻ്റ് മേരീസ് യുപി സ്കൂളിൽ നടന്ന ചടങ്ങിൽ തൃശൂർ കോർപറേഷൻ മേയർ എം കെ വർഗീസ് അധ്യക്ഷത വഹിച്ചു. കോർപറേഷൻ വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി സ്വാഗതം പറഞ്ഞു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി രവീന്ദ്രൻ (പാണഞ്ചേരി), ഇന്ദിര മോഹൻ (മാടക്കത്തറ), മിനി ഉണ്ണികൃഷ്ണൻ (പുത്തൂർ), ശ്രീവിദ്യ രാജേഷ് (നടത്തറ), കോർപറേഷൻ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ കരോളിൻ ജെറീഷ് പെരിഞ്ചേരി, കോർപറേഷൻ കൗൺസിലർമാരായ സനോജ് കെ പോൾ, ലിംന മനോജ്, ചിയ്യാരം വിജയമാത ചർച്ച് വികാരി ഫാ. പ്രിൻസ് പൂവത്തിങ്കൽ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ ജി ജയപ്രകാശ്, ചിയ്യാരം ഗ്രാമീണ വായനശാല സെക്രട്ടറി പി ജെ വർഗീസ്, ചിയ്യാരം സെൻ്റ് മേരീസ് യുപി സ്കൂൾ പ്രധാനദ്ധ്യാപിക സിസ്റ്റർ ഗുണ ജോസ്, വിവിധ കക്ഷി നേതാക്കളായ എം കെ മനോജ്, എ സജീവ്, ആൻ്റോ ചീനിയ്ക്കൽ, സി എസ് മോഹൻദാസ് എന്നിവർ സംസാരിച്ചു. ചിയ്യാരം ഗ്രാമീണ വായനശാല പ്രസിഡൻ്റ് ഡോ. വി ആർ ശ്രീനിവാസൻ നന്ദി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...

കോന്നി കല്ലേലിയില്‍ ജനവാസമേഖലയില്‍ പകലും രാത്രിയിലും കാട്ടാനകള്‍

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളെ...

സുനിൽ ടീച്ചര്‍ നിർമ്മിച്ച് നൽകിയ “സ്നേഹഭവനത്തിലെ “അംഗങ്ങളുടെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിർമ്മിച്ച് നൽകിയ പത്തനംതിട്ട, കൊല്ലം...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...