അരുവാപ്പുലം പഞ്ചായത്തിലെ കാട്ടാത്തി – കോട്ടാംപാറ ഉന്നതികളിൽ അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കാട്ടാത്തി- കോട്ടാംപാറ ഉന്നതികളിൽ ഒരു കോടി രൂപ വിനിയോഗിച്ചുള്ള അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു.
അരുവാപ്പുലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് രേഷ്മ മറിയം റോയ് അധ്യക്ഷത വഹിച്ചു. അരുവാപ്പുലം പഞ്ചായത്തിലെ മൂന്നാം വാർഡിലെ കാട്ടാത്തി നാലാം വാർഡിൽ സ്‌ഥിതി ചെയ്യുന്ന കോട്ടാമ്പാറ ഉന്നതികളിലെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുന്നതിനായി സംസ്‌ഥാന സർക്കാർ ഒരുകോടി രൂപ എം എൽ എയുടെ നിർദ്ദേശാനുസരണം അനുവദിച്ചത്. ഉന്നതികളിലെ വീടുകളുടെ നവീകരണം, റോഡുകളുടെ നവീകരണം, വീടുകളുടെ സംരക്ഷണഭിത്തി നിർമ്മാണം, ശുചിമുറി നിർമ്മാണം, കുടിവെള്ള പദ്ധതി നവീകരണം സ്ട്രീറ്റ് ലൈറ്റുകൾ സ്‌ഥാപിക്കൽ തുടങ്ങിയ പ്രവർത്തികളാണ് നടപ്പിലാക്കുന്നത്.

ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല. ഒപ്പം ഉന്നതികളിലെ വീടുകളിൽ പട്ടിക വർഗ വകുപ്പ് മുഖേന നൽകുന്ന കുടിവെള്ള ടാങ്ക് വിതരണവും നടന്നു. കാട്ടാത്തി കമ്മ്യൂണിറ്റി ഹാളിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അരുവാപ്പുലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് രേഷ്മ മറിയം റോയ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ അംഗങ്ങളായ ജോജു വർഗീസ്, വി കെ രഘു, മിനി രാജീവ്‌, രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ പി ആർ ശിവൻ കുട്ടി, എം ജി മോഹൻ, പി ആർ. പ്രഭാകരൻ, പി.ചന്ദ്രൻ, വേണു, പട്ടിക വർഗ വകുപ്പ് ജില്ലാ ഓഫീസർ നജീബ്, ഗോപൻ, ഊര് മൂപ്പൻ മോഹൻദാസ്, ഊര് മൂപ്പ സരോജിനി, ഫോറെസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാർക്ക് ചെയ്തിരുന്ന കാറിന്റെ എയർബാഗ് അപ്രതീക്ഷിതമായി തുറന്ന് വന്ന് കഴുത്തിലും മുഖത്തുമടിച്ചു ; രക്തം...

0
മുംബൈ : മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ പാർക്ക് ചെയ്തിരുന്ന കാറിന്റെ എയർബാഗ്...

സർക്കാരിൻ്റെ മദ്യനയം ; ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി പികെ ബഷീർ

0
കോഴിക്കോട് : വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട്...

‘ഇൻഡിഗോ ചതിച്ചു’ ; പിണറായിയുടെ യാത്ര മുടങ്ങി

0
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽ നിന്ന്...

ഹൈവേയിൽ പാൽ ടാങ്കർ മറിഞ്ഞു ; ചോർന്നൊഴുകിയ പാൽ ശേഖരിക്കാൻ പാത്രങ്ങളുമായി നാട്ടുകാരുടെ തിക്കിത്തിരക്ക്

0
ജയ്പൂർ: രാജസ്ഥാനിലെ കോട്പുട്‌ലിക്ക് സമീപം ഡൽഹി-ജയ്പൂർ ദേശീയപാതയിൽ പാൽ ടാങ്കർ നിയന്ത്രണം...