നാരങ്ങാനം വായനശാലയുടെ പ്രവർത്തനം നിര്‍ത്തി

For full experience, Download our mobile application:
Get it on Google Play

നാരങ്ങാനം : നാരങ്ങാനം പഞ്ചായത്തിൽ അറുപത് വർഷത്തിലേറെയായി പ്രവർത്തിച്ചുകൊണ്ടിരുന്ന വായനശാല നിര്‍ത്തി. പ്രദേശത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ വായനശാല നിറുത്തിയതിൽ പ്രതിഷേധം ശക്തമാണ്. വായനശാലയിലേക്ക് വരുത്തിയിരുന്ന ദിനപ്പത്രങ്ങളും നിറുത്തി. നാരങ്ങാനം സ്വദേശികളായ മുൻ എം.എൽ.എമാരായ പരീതു രാവുത്തർ, എൻ.ജി ചാക്കോ തുടങ്ങിയവർ നാരങ്ങാനത്തിന്റെ വികസന ചർച്ചകൾക്ക് വേദിയാക്കിയിരുന്നത് ഈ വായനശാലയായിരുന്നു. അവിടെ നടന്ന ചർച്ചകളുടെ ഫലമായാണ് വില്ലേജ് ഓഫീസ്, എസ്.ബി.ഐ, മൃഗാശുപത്രി എന്നിവ നാട്ടിൽ വന്നത്. നിർദ്ധനരായ നിരവധി പ്രദേശവാസികൾ പത്രവായനയ്ക്ക് ആശ്രയിച്ചിരുന്നതും ഇവിടെയാണ്.

നേരത്തെ വായനശാല പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ഥലത്ത് പുതിയ കെട്ടിടങ്ങൾ വന്നതോടെ പഞ്ചായത്ത് കെട്ടിടത്തിന്റെ സ്റ്റെയർ കേസിന് അടിയിൽ ഒരു മേശയും ഒരു ബഞ്ചും മാത്രമിട്ടാണ് പ്രവർത്തിച്ചിരുന്നത്. സ്റ്റെയർ കേസിനടിയിൽ മാലിന്യം തള്ളിത്തുടങ്ങിയതോടെ പത്രം വായിക്കാൻ ആരും വരാതായി. വായിക്കാൻ ആളില്ലെന്ന കാരണം പറഞ്ഞാണ് ഇപ്പോൾ പഞ്ചായത്ത് അധികൃതർ അഞ്ചോളം ദിനപ്പത്രങ്ങൾ നിറുത്തിയത്. 1945 മുതലുള്ള 6000 ലേറെ പുസ്തകങ്ങളുളള ഗ്രന്ഥശാലയും ഇതിന് സമീപമുണ്ട്. ഇവിടെയും ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന സേവനം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. വായനശാലയുടെ പ്രവർത്തനം പുന:രാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുതലപ്പൊഴിയില്‍ കാണാതായ ഷിജിനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി കുടുംബം പ്രതിഷേധത്തില്‍

0
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അപകടത്തില്‍പെട്ട് കാണാതായ അഞ്ചുതെങ്ങ് കൊച്ചുമേത്തന്‍കടവ് ഷെക്കേന ഭവനില്‍ ഷിജിനെ...

ക്ഷേമ പെൻഷൻ ദുർബലപ്പെടുത്താനും ഇല്ലാതാക്കാനുമുള്ള ശ്രമമെന്ന് കെഎൻ ബാലഗോപാൽ

0
തിരുവനന്തപുരം: പെൻഷൻ വിതരണത്തിലെ ഉത്തരവ് ലക്ഷക്കണക്കിന് സാധാരണക്കാരെ ബാധിക്കുന്നതാണെന്ന് മുൻ ധനമന്ത്രി കെ.എൻ...

ട്രെയിൻ യാത്രയിൽ പുതിയ മാറ്റം ; ഇനി ആർഎസി ടിക്കറ്റുകാർക്കും കമ്പിളിപ്പുതപ്പ് ലഭിക്കും

0
ന്യൂഡൽഹി : ട്രെയിനിൽ ഇനി ആർഎസി ടിക്കറ്റുള്ളവർക്കും കമ്പിളിപ്പുതപ്പ് ലഭിക്കും....

നിലപാടിൽ മാറ്റമില്ല ; മണ്ഡല പുനഃനിർണയ ബില്ലിനെ എന്നും എതിർക്കുമെന്ന് ഉദയനിധി

0
ചെന്നൈ : കേന്ദ്രസർക്കാർ വീണ്ടും കൊണ്ടുവരാൻ ഒരുങ്ങുന്ന മണ്ഡല പുനർനിർണ്ണയ ബില്ലിനോടുള്ള...