ഗ്രന്ഥശാലാ പ്രസ്ഥാനവും രണ്ടാം നവോത്ഥാനവും – സെമിനാർ മാർച്ച് 22 ന് അടൂരിൽ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ഗ്രന്ഥശാലാ പ്രസ്ഥാനവും രണ്ടാം നവോത്ഥാനവും എന്ന വിഷയത്തിൽ കേരള സീനിയർ ലീഡേഴ്‌സ് ഫോറവും അടൂർ വിവേകാനന്ദ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി സെമിനാർ സംഘടിപ്പിക്കുന്നു. മാർച്ച് 22 ന് വൈകുന്നേരം നാലിന് അമ്മകണ്ടകരയിലുള്ള വിവേകാനന്ദ ഗ്രന്ഥശാലയിൽ നടക്കുന്ന സെമിനാർ സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്  ഏ പി ജയൻ ഉദ്ഘാടനം ചെയ്യും. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിക്കും. കേരള സീനിയർ ലീഡേഴ്‌സ് ഫോറം  സംസ്ഥാന പ്രസിഡന്റ്  ബി രാജീവ് വിഷയം അവതരിപ്പിക്കും.

ഡോ.എസ് പാപ്പച്ചൻ (ചെയർമാൻ, ലൈഫ് ലൈൻ ആശുപത്രി), ഡോ.ജെ എസ് അടൂർ (മുൻ യു എൻ ഡയറക്ടർ), മാത്യു കുളത്തിങ്കൽ (പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്), ഡോ.കേശവ മോഹൻ (ദുരന്ത നിവാരണ അതോറിറ്റി മുൻ ഡയറക്ടർ), മുരുകേഷ് ടി (സെക്രട്ടറി, വിവേകാനന്ദ ഗ്രന്ഥശാല), ഏ പി സന്തോഷ്‌കുമാർ (പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം), സുജിത് എസ് (പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം), കവിയൂർ ബാബു (ട്രഷറാർ, കേരള സീനിയർ സീനിയർ ലീഡേഴ്‌സ് ഫോറം), രാജേന്ദ്രൻ ഉണ്ണിത്താൻ (വിവേകാനന്ദ ഗ്രന്ഥശാല കമ്മറ്റി അംഗം), ഡോ ജോർജ് ചാക്കച്ചേരി (ജനറൽ സെക്രട്ടറി, കേരള സീനിയർ ലീഡേഴ്‌സ് ഫോറം) എന്നിവർ സംസാരിക്കും.

കേരള സീനിയർ ലീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ലൈബ്രറികൾ കേന്ദ്രീകരിച്ച് കേരളത്തിലുടനീളം അഞ്ചുമാസം നീണ്ടുനിൽക്കുന്നതാണ് പരിപാടി. സെമിനാറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവ് ആയിരുന്ന പി എൻ പണിക്കരുടെ ജന്മദിനമായ മാർച്ച് ഒന്നിന് കോട്ടയം പബ്ലിക് ലൈബ്രറിയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...