കൊച്ചി : സംസ്ഥാനത്ത് ജിംനേഷ്യം നടത്തിപ്പിന് ലൈസന്‍സ് നിര്‍ബന്ധമാക്കി ഹൈക്കോടതി. ജിംനേഷ്യങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ ലൈസന്‍സ് എടുക്കണമെന്നും കോടതി ഉത്തരവിട്ടു. ജിംനേഷ്യവുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികളിലാണ് ജസ്റ്റിസ് പി .വി കുഞ്ഞികൃഷ്ണന്റെ തീരുമാനം.
‘1963 ലെ കേരള പബ്ലിക് റിസോർട്ട് നിയമപ്രകാരം സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങളുംലൈസൻസ്എടുക്കണമെന്നാണ്ഹൈക്കോടതിയുടെഉത്തരവ്. ജിംനേഷ്യങ്ങൾ തുടങ്ങുന്നതിനും പ്രവർത്തിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള ലൈസൻസ് നിർബന്ധമാണെന്നും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നജിംനേഷ്യങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾനോട്ടീസ് നൽകണമെന്നുംഹൈക്കോടതി വ്യക്തമാക്കി. നോട്ടീസ് ലഭിച്ച് മൂന്നു മാസത്തിനകം ഇത്തരംസ്ഥാപനങ്ങൾ ലൈസൻസ് സ്വന്തമാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി. പ്രായഭേദമെന്യേ ഏവർക്കും ദേവാലയങ്ങൾ പോലെയായി ജിംനേഷ്യങ്ങൾ മാറിക്കഴിഞ്ഞു. ആരോഗ്യകരമായ ജീവിതശൈലിയിലേക്കുള്ള മാറ്റത്തിന്റെ തെളിവാണിത്.
അതുകൊണ്ട്തന്നെഅവിടത്തെഅന്തരീക്ഷംആളുകളെആകർഷിക്കുന്നതായിരിക്കണം. നിയമപരമായി ഇവ പ്രവർത്തിക്കണം. ലൈസൻസ് ഇല്ലാതെ ജിംനേഷ്യങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകണം. ലൈസൻസില്ലാത്തവർമൂന്നുമാസത്തിനുള്ളിൽഎടുക്കണമെന്നു കാട്ടി നോട്ടീസും നൽകണം. ഇക്കാര്യത്തിലുള്ള നിർദേശങ്ങൾ സർക്കാർ മൂന്നാഴ്ചയ്ക്കുള്ളിൽ പുറപ്പെടുവിക്കണം.