വൈത്തിരിയില്‍ വീട് തകര്‍ത്ത കാട്ടാന ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : വൈത്തിരിയില്‍ വീട് തകര്‍ത്ത് അകത്ത് കയറിയ കാട്ടാന ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തൈലക്കുന്ന് പടിഞ്ഞാറെ പുത്തന്‍പുര കുഞ്ഞിരാമനാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയായായിരുന്നു സംഭവം. വൈത്തിരി തൈലക്കുന്ന് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയാണ് കുഞ്ഞിരാമനെ ആക്രമിച്ചതെന്നാണ് വിവരം.

വീട് തകര്‍ത്ത് ഉള്ളില്‍ കയറിയ കാട്ടാന കുഞ്ഞിരാമനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിരാമനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് നിന്ന് ആന തിരികെ കാട്ടിലേക്ക് തന്നെ പോയോ എന്നതടക്കമുള്ള കാര്യങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയാണ്. വൈത്തിരി ടൗണ്‍ അടക്കമുള്ള പ്രദേശത്ത് മുമ്പ് കാട്ടാനകള്‍ എത്താറുണ്ടായിരുന്നെങ്കിലും മനുഷ്യരെ ആക്രമിക്കുന്നത് ആദ്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...