10 ശതമാനം സീറ്റ് മെറിറ്റില്‍ ലയിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ എയ്ഡഡ് മാനേജ്മെന്‍റുകള്‍ കോടതിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തില്‍ മാനേജ്മെന്റ് ക്വാട്ടയിലെ 10 ശതമാനം സീറ്റ് തിരിച്ചുപിടിച്ച്‌ ഓപണ്‍ മെറിറ്റില്‍ ലയിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ എയ്ഡഡ് മാനേജ്മെന്‍റുകള്‍ കോടതിയിലേക്ക്. ഇതുസംബന്ധിച്ച്‌ ബുധനാഴ്ചയോടെ ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്യാനാണ് തീരുമാനം. മുഴുവന്‍ എയ്ഡഡ് സ്കൂളുകളിലെയും മാനേജ്മെന്റ് ക്വാട്ട സീറ്റ് 20 ശതമാനമാണ് സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തത്. എന്നാല്‍ 2005ല്‍ പ്രോസ്പെക്ടസില്‍ വരുത്തിയ തിരിമറിയിലൂടെ ന്യൂനപക്ഷ /പിന്നാക്ക ഇതര മാനേജ്മെന്റുകള്‍ക്ക് കീഴിലുള്ള സ്കൂളുകളിലെ പത്ത് ശതമാനം കമ്യൂണിറ്റി ക്വാട്ട സീറ്റ് മാനേജ്മെന്റ് ക്വാട്ടയിലേക്ക് ചേര്‍ത്തുനല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം മുന്നാക്ക മാനേജ്മെന്റിന് കീഴിലെ സ്കൂളുകളിലെ 10 ശതമാനം സീറ്റ് ബന്ധപ്പെട്ട സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് പ്രകാരം പ്രവേശനം നല്‍കുന്ന രീതിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഏതെങ്കിലും സമുദായവുമായി ബന്ധപ്പെടാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ 20 ശതമാനം മാനേജ്മെന്റ് ക്വാട്ടയിലേക്ക് പത്ത് ശതമാനം സീറ്റ് കൂടി ചേര്‍ത്താണ് പ്രവേശനം നടത്തിയിരുന്നത്.

ഇത്തവണ സര്‍ക്കാര്‍ ഉത്തരവിലൂടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയും പ്രോസ്പെക്ടസില്‍ ഭേദഗതി വരുത്തുകയും ചെയ്തു. ഇതോടെയാണ് ഇത്തരം സ്കൂളുകള്‍ അധികമായി കൈവശം വെച്ച പത്ത് ശതമാനം സീറ്റുകള്‍ മെറിറ്റിലേക്ക് മാറ്റിയത്. മിക്ക സ്കൂളുകളും വന്‍ തുക തലവരി വാങ്ങിയാണ് ഈ സീറ്റുകളിേലക്ക് പ്രവേശനം നല്‍കിയിരുന്നത്. സര്‍ക്കാര്‍ നടപടി തടയണമെന്നാവശ്യപ്പെട്ടാണ് മാനേജ്മെന്‍റുകള്‍ കോടതിയെ സമീപിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...