സര്‍ക്കാരിന്റെ തട്ടിപ്പ് പുറത്തു വരാതിരിക്കാന്‍ ലൈഫില്‍ വക്കീലിന് നല്‍കിയത് അരക്കോടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാരിന്റെ തട്ടിപ്പ് പുറത്തു വരാതിരിക്കാന്‍ ലൈഫില്‍ വക്കീലിന് നല്‍കിയത് അരക്കോടി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ അഭിഭാഷകന് നല്‍കിയത് 55 ലക്ഷം രൂപ. സര്‍ക്കാരിനായി വാദിച്ച അഡ്വ.കെ.വി വിശ്വനാഥിനാണ് 55 ലക്ഷം രൂപ നല്‍കിയത്. സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ സുപ്രിം കോടതിയിലും എതിര്‍ത്തിരുന്നു. വിജിലന്‍സ് അന്വേഷണം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അന്വേഷണത്തെ എതിര്‍ത്തത്. ഹൈക്കോടതിയിലും സുപ്രിം കോടതിയിലും സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട കേസ് വാദിച്ചിരുന്നു.

അഭിഭാഷകന് 55 ലക്ഷം രൂപ നല്‍കിയെന്ന് നിയമസഭയില്‍ കഴിഞ്ഞ ദിവസം നിയമ മന്ത്രി കെ.രാജീവാണ് രേഖാമൂലം മറുപടി നല്‍കിയിരിക്കുന്നത്. ഹൈക്കോടതിയില്‍ മാത്രം സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തുകൊണ്ട് സര്‍ക്കാരിന് 55 ലക്ഷം രൂപ ചെലവായി എന്നുള്ള കണക്കാണ് പുറത്ത് വരുന്നത്. പെരിയ ഇരട്ട കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ വലിയ ഫീസ് വാങ്ങുന്ന അഭിഭാഷകരെ സര്‍ക്കാര്‍ നിയമിക്കുന്നതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കുന്ന സാഹചര്യത്തിലാണ് പുതിയ കണക്കുകളും പുറത്ത് വന്നത്.

ഏതാണ്ട് എട്ടുകോടി എഴുപത്തിരണ്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് വിവിധ കേസുകളിലായി പുറത്തുനിന്നുള്ള അഭിഭാഷകര്‍ക്കായി നല്‍കിയിട്ടുള്ളതെന്നും നിയമമന്ത്രി നല്‍കിയ മറുപടിയിലുണ്ട്. സര്‍ക്കാരിന് എതിരായിട്ടുള്ള ചില കേസുകളില്‍ കൂടുതല്‍ ഫീസ് വാങ്ങുന്ന അഭിഭാഷകരെ സുപ്രിം കോടതിയിലും എത്തിച്ച്‌ വാദിക്കുന്നതിനായി കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത് എന്ന ആക്ഷേപവും രൂക്ഷമാകുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...