പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ കീഴിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും റോയല്‍ ഓഡിറ്റോറിയത്തില്‍ 16ന് രാവിലെ 10.30ന് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ലൈഫ്, പി.എം.എ.വൈ ഗുണഭോക്താക്കള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ കുടുംബസംഗമത്തോടൊപ്പമുള്ള അദാലത്തില്‍ ഉണ്ടാകും.
പത്തനംതിട്ട നഗരസഭാധ്യക്ഷ റോസിലിന്‍ സന്തോഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വീണാ ജോര്‍ജ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ വൈസ് ചെയര്‍മാന്‍ എ.സഗീര്‍, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ. ജാസിം കുട്ടി, റജീന ഷെരീഫ്, സിന്ധു അനില്‍, സജി.കെ. സൈമണ്‍, ശോഭാ കെ.മാത്യു, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി സുനില്‍, നഗരസഭാ സെക്രട്ടറി എ.എം. മുംതാസ് തുടങ്ങിയവര്‍ പങ്കെടുക്കും.