ലൈഫ് മിഷന്‍ അന്വേഷണവുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലാ കോഡിനേറ്റര്‍ ലിന്‍സ് ഡേവിസിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലൈഫ് മിഷന്‍ അന്വേഷണവുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലാ കോഡിനേറ്റര്‍ ലിന്‍സ് ഡേവിസിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. കൊച്ചി സി.ബി.ഐ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് യുണിടാക് മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ഈപ്പനെയും ഭാര്യ സീമ സന്തോഷിനെയും കഴിഞ്ഞ ദിവസം സി.ബി.ഐ സംഘം ചോദ്യം ചെയ്‌തിരുന്നു.

കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. യൂണിടാക് കമ്പനി ഡയറക്ടറാണ് സീമ. രണ്ടര മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് നിര്‍മ്മാണം നിര്‍ത്തിവെച്ചത്. 350 തൊഴിലാളികളാണ് ഫ്ളാറ്റ് നിര്‍മ്മാണത്തിനായുണ്ടായിരുന്നത്.

അതേസമയം വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ളാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണം നിലച്ചതോടെ 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം അകലെയായെന്ന് നഗരസഭ. പണി നിലച്ചതോടെ 350 ഓളം നിര്‍മ്മാണതൊഴിലാളികളും ആശങ്കയിലാണ്. ലൈഫ് മിഷന്റെ കീഴില്‍ നാല് ഫ്ളാറ്റ് സമുച്ചയങ്ങളും ഒരു ആശുപത്രിയുമാണ് വടക്കാഞ്ചേരി നഗരസഭയിലെ ചരല്‍പറമ്പില്‍ നിര്‍മ്മിക്കുന്നത്. 500 ചതുരശ്രയടി വിസ്‌തീര്‍ണത്തില്‍ പണിയുന്ന 140 ഫ്ലാറ്റുകള്‍ ലഭിക്കുന്നതോടെ അത്രയും കുടുംബങ്ങള്‍ക്ക് വീടാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കവെ പൊടുന്നനെയാണ് നിര്‍മ്മാണം നിലച്ചത്.

കഴിഞ്ഞ 10 മാസമായി പ്രദേശവാസികളെ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചിരുന്നത്. പ്രദേശത്തെ എല്ലാ വീട്ടില്‍ നിന്നും ഒരാളെങ്കിലും ഇവിടെ പണിക്കെത്തിയിരുന്നു. നിര്‍മ്മാണം നിലച്ചതോടെ ഇവരുടെ വരുമാനവും മുട്ടി. വിവാദങ്ങളും അന്വേഷണങ്ങളുമെല്ലാം പെട്ടെന്ന് പൂര്‍ത്തിയാക്കി നിര്‍മ്മാണം ഉടന്‍ പുനരാംരംഭിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇവരിപ്പോള്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ സഞ്ചാരത്തിന് പൂർണ്ണ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ്

0
വാഷിംഗ്ടൺ: ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ...

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതോടെ കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് തമിഴ്നാട്ടിലെ അഞ്ച്...

ഭിന്നശേഷിക്കാരെ അപമാനിച്ച സംഭവം : കോടതി ഉത്തരവു പാലിച്ചില്ല ; ഹാസ്യതാരത്തിനും യൂറ്റ്യൂബർമാർക്കും മൂന്നു...

0
ന്യൂഡൽഹി : കോടതി ഉത്തരവ് പാലിക്കാത്തതിന് ഹാസ്യതാരം സമയ് റെയ്‌ന, യുറ്റ്യൂബർമാരായ...

കുവൈത്ത് നാവിക കപ്പലിനെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം ; സായുധ സേനയിലെ നാലുപേർക്ക് പരിക്ക്

0
കുവൈത്ത് സിറ്റി: കുവൈത്ത് നാവികസേനയുടെ ഒരു കപ്പലിനെ ലക്ഷ്യമിട്ട ഇറാൻ ആക്രമണത്തിൽ...