തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസില്‍ സി ബി ഐ അന്വേഷണത്തെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഓര്‍ഡിനന്‍സിനെതിരെ ആദ്യം ഗവര്‍ണറെയും പിന്നീട് കോടതിയെയും സമീപിക്കുമെന്നും വ്യക്തമാക്കി ‘ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട ഫയല്‍ നിയമ വകുപ്പ് സെക്രട്ടറിയുടെ പരിഗണനയിലാണ്. മടിയില്‍ കനമുള്ളതുകൊണ്ടാണോ സി ബി ഐയെ പേടിക്കുന്നത്?. ഓര്‍ഡിനന്‍സ് ഇറക്കാനുളള നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. ലൈഫ് മിഷനിലെ കമ്മിഷനെക്കുറിച്ചുളള അന്വേഷണം തടസപ്പെടുത്താനാണ് നീക്കം.സര്‍ക്കാരിന്റെ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടും.നിയമ വിരുദ്ധമായ നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എല്ലാ അഴിമതിക്കാരും കുടുങ്ങും എന്നതിനാലാണ് ഈ നീക്കം. മാവോയിസ്റ്റ് ജലീലിനെ അടക്കം വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയാണ്’-അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷന്‍ : മടിയില്‍ കനമുള്ളതുകൊണ്ടാണോ സി ബി ഐയെ പേടിക്കുന്നതെന്ന് രമേശ് ചെന്നിത്തല
RECENT NEWS
Advertisment