വടക്കാഞ്ചേരി : ലൈഫ് മിഷന്‍ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. സ്റ്റേ കാലാവധി ഇന്നവസാനിക്കാനിരിക്കെയാണ് ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വീണ്ടും പരിഗണിക്കുന്നത്.
സ്റ്റേ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ലെന്നാണ് സിബിഐയുടെ വാദം. ഇക്കഴിഞ്ഞ ഒക്ടോബര്‍ 13നാണ് ലൈഫ് മിഷനെതിരായ അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തത്. അതേസമയം, സന്തോഷ് ഈപ്പനെതിരായ അന്വേഷണം തുടരാനും കോടതി അനുമതി നല്‍കിയിരുന്നുവെങ്കിലും സ്റ്റേ ഉത്തരവ് കാരണം അന്വേഷണം വഴിമുട്ടുകയായിരുന്നു. തുടര്‍ന്നാണ് സ്റ്റേ നീക്കണമെന്ന ആവശ്യവുമായി സിബിഐ ഹൈക്കോടതിയെ സമീപിച്ചത്.