പത്തനംതിട്ടയിൽ പട്ടിക്കൂട്ടിൽ കയറി വീട്ടമ്മയുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : വേറിട്ട പ്രതിഷേധവുമായി വീട്ടമ്മ. ഏഴംകുളം വയലയില്‍ വാടകയ്ക്കു താമസിക്കുന്ന കുഞ്ഞുമോളാണ് വളര്‍ത്തു നായയുടെ കൂട്ടില്‍ ചെറുമക്കളെ ഇരുത്തി സമരം ചെയ്തത്. ഏനാദിമംഗലം പഞ്ചായത്ത് പടിക്കലായിരുന്നു സമരം. 2010 ലും 17 ലും ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടും വീടു ലഭിച്ചില്ല. പല വാടക വീടുകളില്‍ താമസിച്ചു വരികയായിരുന്നു. ഇതിനിടയില്‍ എട്ടു മാസം മുന്‍പ് മകന്‍ വാഹനാപകടത്തില്‍ മരിച്ചു. മരുമകള്‍ ജീവിതമാര്‍ഗം തേടി തമിഴ്‌നാട്ടില്‍ ജോലി ചെയ്യുന്നു. എട്ടും ഒന്‍പതും വയസ്സുള്ള കുട്ടികളുടെ സംരക്ഷണവും കുഞ്ഞുമോളുടെ ചുമതലയിലാണ്. ഹൃദ്‌രോഗം പിടിപെട്ടതോടെ തൊഴില്‍ ചെയ്യാനും കഴിയുന്നില്ല. വാടക കൊടുക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ സ്വന്തമായി വീടു വേണം. ഇപ്പോള്‍ ഏഴംകുളം പഞ്ചായത്തിലെ വയലയിലാണ് കുഞ്ഞുമോളും ചെറുമക്കളും വാടകയ്ക്കു കഴിയുന്നത്.

തിങ്കളാഴ്ച രാവിലെ എട്ടരയോടെ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ സമരം തുടങ്ങി. അധികാരികള്‍ കൃത്യമായ ഉറപ്പു നല്‍കിയെങ്കില്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂ എന്ന നിലപാടിലാണിവര്‍. എന്നാല്‍ ലൈഫ് മിഷന്റെ ഇപ്പോഴത്തെ അര്‍ഹതാ പട്ടികയില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പ്രതിഷേധം പഞ്ചായത്തിനെ അപകീര്‍ത്തി പ്പെടുത്തുന്നതിനാണന്നും പ്രസിഡന്റ് പി.രാജഗോപാലന്‍ നായര്‍ പറഞ്ഞു.

ഇവര്‍ക്ക് റേഷന്‍ കാര്‍ഡ്, ആധാര്‍ എന്നിവ നല്‍കിയതും ഇപ്പോള്‍ ഏഴംകുളം വയലയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇവര്‍ക്ക് ലൈഫ് വേരിഫിക്കേഷനില്‍ വീട് നഷ്ടപ്പെടാതെ ലിസ്റ്റില്‍ പെടുത്താന്‍ സഹായിച്ചതും പഞ്ചായത്താണെന്ന് പ്രസിഡന്റ് പറഞ്ഞു. ഓഗസ്റ്റ് 15 നെ അന്തിമ ലിസ്റ്റ് വരികയുള്ളൂ. ആ മുറയ്ക്ക് വീട് ലഭ്യമാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...