ലൈഫ് കരട് പട്ടികയിലെ ഒന്നാം ഘട്ടം ; 73,138 അപ്പീലുകളും 37 ആക്ഷേപങ്ങളും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലൈഫ് കരട് പട്ടികയിലെ ഒന്നാം ഘട്ടം അപ്പീല്‍ സമയം അവസാനിച്ചപ്പോള്‍ ലഭിച്ചത് 73,138 അപ്പീലുകളും 37 ആക്ഷേപങ്ങളുമാണെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ അറിയിച്ചു. ഇതില്‍ 60,346 അപ്പീലുകള്‍ ഭൂമിയുള്ള ഭവനരഹിതരുടെയും 12792 അപ്പീലുകള്‍ ഭൂമിയില്ലാത്ത ഭവനരഹിതരുടെയുമാണ്. ഇതിന് പുറമെ ലിസ്റ്റില്‍ അനര്‍ഹര്‍ കടന്നുകൂടിയെന്ന് ആരോപിച്ചുള്ള 37 ആക്ഷേപങ്ങളും ലഭിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലയില്‍ നിന്നാണ് കൂടുതല്‍ അപ്പീല്‍ ലഭിച്ചത്. ജൂണ്‍ 10ന് പ്രസിദ്ധീകരിച്ച പട്ടികയില്‍ ജൂണ്‍ 17ന് രാത്രി 12 മണി വരെയാണ് ആദ്യഘട്ട അപ്പീലിന് സമയം അനുവദിച്ചിരുന്നത്. ജൂണ്‍ 29നകം ഒന്നാം ഘട്ടം അപ്പീലുകളും അപേക്ഷകളും തീര്‍പ്പാക്കും. ഗ്രാമപഞ്ചായത്തിലെ അപ്പീലുകള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും നഗരസഭകളിലേത് നഗരസഭാ സെക്രട്ടറിയും കണ്‍വീനര്‍മാരായ സമിതികളാണ് തീര്‍പ്പാക്കുക. ജൂണ്‍ 29നകം എല്ലാ ആക്ഷേപങ്ങളും അപ്പീലുകളും തീര്‍പ്പാക്കി ജൂലൈ 1ന് പുതിയ പട്ടിക പ്രസിദ്ധീകരിക്കും.

ഈ പട്ടികയില്‍ ജൂലൈ 8 വരെ രണ്ടാം ഘട്ട അപ്പീല്‍ സമര്‍പ്പിക്കാം. കളക്ടര്‍ അധ്യക്ഷനായ സമിതിയാണ് അപ്പീലുകളും ആക്ഷേപങ്ങളും പരിഗണിക്കുക. രണ്ടാം ഘട്ടം അപ്പീലുകള്‍ തീര്‍പ്പാക്കിയ ശേഷമുള്ള കരട് പട്ടിക ജൂലൈ 22ന് പ്രസിദ്ധീകരിക്കും. ഈ പട്ടിക ഗ്രാമ/ വാര്‍ഡ് സഭകളും, പഞ്ചായത്ത്/ നഗരസഭാ ഭരണസമിതികളും ചര്‍ച്ച ചെയ്ത് അംഗീകരിക്കും. ആഗസ്റ്റ് 16നാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.

ഭവനരഹിതരായ മുഴുവന്‍ ആളുകള്‍ക്കും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ വളരെ വേഗം മുന്നോട്ട് കുതിക്കുകയാണെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഗുണഭോക്തൃ പട്ടിക കുറ്റമറ്റതാക്കാന്‍ അപ്പീലുകളും ആക്ഷേപങ്ങളും മുന്നോട്ടുവെച്ചവരെ മന്ത്രി അഭിനന്ദിച്ചു. സമയബന്ധിതമായി പരിശോധന നടത്തി പട്ടിക പ്രസിദ്ധീകരിക്കാന്‍ ഊര്‍ജ്ജിതമായി ഇടപെടണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...