പോലീസിന്റെ ഔദ്യോഗിക വയര്‍ലെസ് സിഗ്നല്‍ ചോരുന്നതായുള്ള സംശയം ; വ്യാപക പരിശോധന

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പോലീസിന്റെ ഔദ്യോഗിക വയര്‍ലെസ് സിഗ്നല്‍ ചോരുന്നതായുള്ള സംശയത്തിന്റെ അടിസ്ഥനത്തില്‍ മണിമല പൊന്തന്‍പുഴ വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വ്യാപക പരിശോധന. അടച്ചിട്ട വീടുകളും ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടങ്ങളും വനമേഖലയും കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയത്. സിഗ്നലുകള്‍ ചോരുന്നതായാണു പോലീസിന്റെ ടെലികോം വിഭാഗത്തിന്റെ വിലയിരുത്തല്‍.

സംശയം ശക്തമായതോടെയാണ് മണിമല പോലീസ്, പോലീസ് ടെലികോം വിഭാഗം എന്നിവരടങ്ങുന്ന സംഘം മേഖലയില്‍ പരിശോധന ആരംഭിച്ചത്. വയര്‍ലെസ് സന്ദേശങ്ങള്‍ ആരെങ്കിലും ചോര്‍ത്തുന്നുണ്ടോ എന്നാണു പോലീസിന്റെ സംശയം. 70 പേരടങ്ങുന്ന സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്. വരും ദിവസങ്ങളിലും പരിശോധന തുടരും. വയര്‍ലെസ് സെറ്റുകളിലേതിനു സമാനമായ തരംഗ ദൈര്‍ഘ്യമുള്ള സന്ദേശങ്ങള്‍ മറ്റെവിടെയെങ്കിലുമുള്ള ഇത്തരം ഉപകരണങ്ങളില്‍ കയറി വരാമെന്ന് ടെലികോം വിദഗ്ധര്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....

ശ്രീമതി ടീച്ചർക്കെതിരായ വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

0
കണ്ണൂര്‍: പി കെ ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമാമെന്ന്...