അന്തര്‍ സംസ്ഥാന മോഷ്ടാക്കളുടെ ഇടയില്‍ കണ്ണിയായി പ്രവര്‍ത്തിച്ചുവന്ന തമിഴ്‌നാട് സ്വദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അന്തര്‍ സംസ്ഥാന മോഷ്ടാക്കളുടെ ഇടയില്‍ കണ്ണിയായി പ്രവര്‍ത്തിച്ചുവന്ന തമിഴ്‌നാട് സ്വദേശി പിടിയിലായി. സേലം കസകരന്നൂര്‍ കടുവട്ടം മണി (34) യെയാണ് മട്ടഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. വാഹന മോഷണക്കേസില്‍ നേരത്തെ മട്ടാഞ്ചേരി പോലിസ് അറസ്റ്റു ചെയ്ത എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി ഷിറാസ് എന്നയാളുടെ സഹായിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു.

മട്ടാഞ്ചേരി പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ വി ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിക്കുന്ന വാഹനങ്ങള്‍ തമിഴ്‌നാട്ടില്‍ വില്‍പ്പന നടത്തുന്നതിന് സഹായിച്ചു വരികയായിരുന്നു പ്രതിയെന്ന് പോലിസ് പറഞ്ഞു. എസ്ഐ മാരായ കെ.ആര്‍ രൂപേഷ്, കെ.കെ ശിവന്‍കുട്ടി, എം.പി മധുസൂദനന്‍, സീനിയര്‍ സിപിഒമാരായ മേഘനാഥന്‍, എഡ്വിന്‍ റോസ്, കെ.എ അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അധമ മാധ്യമപ്രവർത്തനത്തിന്റെ ക്ലാസിക് ഉദാഹരണമാണ് ശ്രീമതി ടീച്ചർക്കെതിരായ പ്രചാരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: മുന്‍ എംഎല്‍എയുടെ ഭാര്യയായി നടിച്ച് നിയമസഭയില്‍ നിന്ന് പി കെ...

​കെ.ടി.ഡി.സി ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ സൈറ്റ് ; സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ പേരിൽ സൈബര്‍ തട്ടിപ്പെന്ന് പരാതി. കെടിഡിസിയുടെ...

അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് വീണ്ടുമൊരു രാജി കൂടി ; ആശ അരവിന്ദ് സ്ഥാനം...

0
കൊച്ചി: അമ്മ ഭരണസമിതിയില്‍ വീണ്ടും രാജി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ.

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...