ലൈഫ് മിഷന്‍ പദ്ധതി : പത്തനംതിട്ട ജില്ലയിലെ രണ്ടു ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : ലൈഫ് മിഷന്‍ പദ്ധതിപ്രകാരം പത്തനംതിട്ട ജില്ലയിലെ രണ്ടു ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ജില്ലയിലെ പന്തളത്തും ഏനാത്തുമായി ആരംഭിക്കുന്ന ഭവന സമുച്ചയങ്ങളിലൂടെ നൂറു കുടുംബങ്ങള്‍ക്കാണ് വീടൊരുങ്ങുക. പന്തളത്ത് രണ്ടു ടവറുകളിലായി 44 ഫ്‌ളാറ്റുകളും ഏനാത്ത് രണ്ടു ടവറുകളിലായി 56 ഫ്‌ളാറ്റുകളുമാണ് ഒരുങ്ങുന്നത്. ആറുമാസമാണ് നിര്‍മ്മാണ കാലാവധി.

ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാംഘട്ടമായ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടന ചടങ്ങുകള്‍ പന്തളം മുടിയൂര്‍ക്കോണം മന്നത്തുകോളനിയിലുള്ള സാംസ്‌കാരിക നിലയത്തിലാണ് സംഘടിപ്പിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി കെ.രാജു ശിലാഫലകം അനാച്ഛാദന ചടങ്ങ് ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. പന്തളം നഗരസഭയിലെ ശിലാഫലകം അനാച്ഛാദനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.കെ സതിയും ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ശിലാഫലകം അനാച്ഛാദനം ജില്ലാ പഞ്ചായത്ത് അംഗം ബി.സതികുമാരിയും നിര്‍വഹിച്ചു.
പന്തളം നഗരസഭ വൈസ് ചെയര്‍മാന്‍ ആര്‍.ജയന്‍, നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.രാമന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധാ രാമചന്ദ്രന്‍, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലസിത ടീച്ചര്‍, നഗരസഭ സെക്രട്ടറി ജി.ബിനു, ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി ഹരികുമാര്‍, ലൈഫ്മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി സുനില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏനാത്ത് നിര്‍മ്മിക്കുന്നത് 56 കുടുംബങ്ങള്‍ക്കുള്ള ഭവനസമുച്ചയം
ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ ജില്ലയിലെ രണ്ടാമത്തെ ഭവന സമുച്ചയം നിര്‍മിക്കുന്നത് ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏനാത്താണ്. 56 കുടുംബങ്ങള്‍ക്കാണ് ഈ സമുച്ചയത്തിലൂടെ വീട് സ്വന്തമാകുക. ഗ്രാമപഞ്ചായത്തിന്റെ വകയായ 88 സെന്റ് സ്ഥലത്താണ് സമുച്ചയം നിര്‍മിക്കുന്നത്. നാലു നിലകളിലായി 28 വീതം ഫ്‌ളാറ്റുകളുള്ള രണ്ടു ടവറുകളാണ് ഇവിടെ ഉയരുക. 7.03 കോടി രൂപ അടങ്കല്‍ ചെലവും അനുബന്ധ സൗകര്യങ്ങളുടെ ചിലവ് 84 ലക്ഷം രൂപയുമാണ്. നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത് അഹമ്മദാബാദ് ആസ്ഥാനമായ മിത്സുമി ഹൗസിംഗ് ലിമിറ്റഡ് ആണ്. സി.ആര്‍ നാരായണ റാവു(കണ്‍സള്‍ട്ടന്റ്സ്) പ്രൈവറ്റ് ലിമിറ്റഡാണ് രൂപരേഖ തയ്യാറാക്കിയതും മേല്‍നോട്ട ചുമതല നിര്‍വഹിക്കുന്നതും.
രണ്ടു സ്ഥലങ്ങളിലേയും സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത് ലൈറ്റ് ഗേജ് സ്റ്റീല്‍ ഫ്രെയിം ഘടകങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ്. ആറു മാസമാണ് നിര്‍മ്മാണ കാലയളവ്.

ലൈഫിലൂടെ പന്തളത്ത് ഉയരുന്നത് 44 ഫ്‌ളാറ്റുകളുള്ള സമുച്ചയം
ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയിലെ മുടിയൂര്‍ക്കോണം മന്നത്തു കോളനിയില്‍ ഉയരുന്നത് 44 ഫ്‌ളാറ്റുകളുള്ള സമുച്ചയം. നഗരസഭ വക 72.5 സെന്റ് സ്ഥലത്താണ് സമുച്ചയം ഉയരുക. നാലു നിലകളിലായി 32, 12 ഫ്ളാറ്റുകള്‍ വീതം രണ്ടു ടവറുകളിലായാണ് 44 ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നത്. രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയും ടോയ്ലറ്റുമടങ്ങുന്ന ഒരു ഫ്ളാറ്റിന് 511.5 ചതുരശ്ര അടി തറ വിസ്തീര്‍ണം ഉണ്ടായിരിക്കും. പൊതുവായ ഉപയോഗത്തിനുള്ള സിക്ക് റൂം, മുതിര്‍ന്നവര്‍ക്കുള്ള പ്രത്യേകമുറി, ക്രഷേ, കോമണ്‍ ഫെസിലിറ്റി റൂം, ഇലക്ട്രിക്കല്‍ റൂം, മലിനജല ശുദ്ധീകരണ പ്ലാന്റ്, സൗരോര്‍ജ സംവിധാനം, കുടിവെള്ളം, വൈദ്യുതവിതരണ സംവിധാനങ്ങള്‍ തുടങ്ങിയവയും ഉണ്ടായിരിക്കും.
സമുച്ചയ നിര്‍മാണത്തിന്റെ അടങ്കല്‍ ചെലവ് 6.25 കോടി രൂപയും അനുബന്ധ സൗകര്യങ്ങളുടെ ചെലവ് 81 ലക്ഷം രൂപയുമാണ്. നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത് ഹൈദരാബാദ് ആസ്ഥാനമായ പെന്നാര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ്. തൃശൂര്‍ ഡിസ്ട്രിക്ട് ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് രൂപരേഖ തയ്യാറാക്കിയതും മേല്‍നോട്ട ചുമതല നിര്‍വഹിക്കുന്നതും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....