Tuesday, November 28, 2023 2:29 pm

ഗുണഭോക്താക്കള്‍ക്ക് പുതിയവഴി തെളിക്കുകയാണ് ലൈഫ് പദ്ധതിയുടെ ലക്ഷ്യം : മന്ത്രി കെ.രാജു

റാന്നി : ഗുണഭോക്താക്കള്‍ക്ക് പുതിയ വഴി തെളിച്ചുകൊടുക്കുകയാണ് ലൈഫ് പദ്ധതിയുടെ ലക്ഷ്യമെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ ഭവന പദ്ധതിയായ ലൈഫ് മിഷന്‍, പി.എം.എ.വൈ (ജി) ഭവനപദ്ധതി ഗുണഭോക്താക്കളുടെ ബ്ലോക്ക്തല കുടുംബസംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനവും റാന്നി ബ്ലോക്ക് പഞ്ചായത്ത് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് പ്രഖ്യാപനവും റാന്നി വളയനാട് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

ലൈഫ് കുടുംബസംഗമത്തിലെ വിവിധ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള 20 വകുപ്പുകളുടെ സ്റ്റാളുകള്‍ ഗുണഭോക്താക്കള്‍ക്ക് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. സുസ്ഥിര ജീവിത നിലവാരത്തിനുള്ള സഹായമാണ് കുടുംബ സംഗമം നല്‍കുന്നത്. ലൈഫ് പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളിലായി സമ്പൂര്‍ണ പാര്‍പ്പിട സൗകര്യമൊരുക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒന്നാം ഘട്ടം മികച്ച രീതിയില്‍ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. പണി പൂര്‍ത്തിയാകാതെ കിടക്കുന്ന വീടുകളുടെ പണി പൂര്‍ത്തീകരിക്കുക എന്നതായിരുന്നു ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ടം.
രണ്ടാം ഘട്ടമായി സര്‍ക്കാര്‍ ലക്ഷ്യമിട്ടത് ഭൂമിയുണ്ടായിട്ടും ഭവനരഹിതരായവര്‍ക്ക് വീടു നിര്‍മിച്ചു നല്‍കുക എന്നതായിരുന്നു. ലൈഫ് പദ്ധതിയിലൂടെ രണ്ടാം ഘട്ടത്തിന്റെ മുക്കാല്‍ ഭാഗവും പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ ഭാഗമായി റാന്നി ബ്ലോക്കില്‍ 754 വീടുകള്‍ പൂര്‍ത്തീകരിച്ചു.

ഇനിയുള്ള മൂന്നാം ഘട്ടം ഭൂമിയും വീടും ഇല്ലാത്തവര്‍ക്ക് ഇവ രണ്ടും നല്‍കുക എന്നതാണ്. മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഭൂമി കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്തിന്റെ സൗകര്യമനുസരിച്ച് ചില പ്രദേശങ്ങളില്‍ ഫ്‌ളാറ്റുകളായി താമസ സൗകര്യം ഒരുക്കും. സര്‍ക്കാരിനു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ഈ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പാര്‍പ്പിട സൗകര്യമൊരുക്കുന്നതോടൊപ്പം തന്നെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളെല്ലാം ഹൈടെക് ആക്കി വിപുലീകരിച്ചു. ആരോഗ്യ മേഖല മെച്ചപ്പെടുത്തുന്നതിനായി ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. പ്രകൃതിയെ ഹരിതപൂര്‍ണമാക്കുന്നതിനായുള്ള പദ്ധതിയും വിവിധ തലങ്ങളില്‍ നടന്നുവരുന്നെന്നും മന്ത്രി പറഞ്ഞു.

റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ ഐ.എസ്.ഒ. പ്രഖ്യാപനവും മന്ത്രി കെ.രാജു നിര്‍വഹിച്ചു. ഐ.എസ്.ഒ. കരസ്ഥമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടന്നു. ജനങ്ങള്‍ക്കുള്ള മികച്ച സേവനം ഒരുക്കുന്നതിന് ലഭിക്കുന്ന അംഗീകാരമാണ് ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷനെന്ന് മന്ത്രി പറഞ്ഞു. മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന അന്തര്‍ദേശീയ അംഗീകാരമാണിത്. ഉദ്യോഗസ്ഥരുടെ ശ്രമഫലമായാണ് റാന്നി ബ്ലോക്കിന് ഐ.എസ്.ഒ. ലഭിച്ചത്. ഉദ്യോഗസ്ഥരെയും പഞ്ചായത്ത് അധികൃതരേയും സര്‍ക്കാരിന്റെ അഭിനന്ദനം അറിയിക്കുന്നതായി മന്ത്രി പറഞ്ഞു. പ്രഖ്യാപനത്തിനു ശേഷം ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് മന്ത്രി കെ.രാജു റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധുവിന് നല്‍കി.

രാജു എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍, മറ്റു പഞ്ചായത്ത് പ്രസിഡന്റുമാരായ മോഹന്‍ രാജ് ജേക്കബ്, ബി.സുരേഷ്, റോസമ്മ സ്‌കറിയ, രവികല എബി, ബീന സജി, ബീന മുഹമ്മദ് റാഫി, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം എം.ജി കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്‍സന്‍ തോമസ്, ജോയിന്റ് ബി.ഡി.ഒ. എസ്. ഫൈസല്‍, റാന്നി ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമന ശ്രീധരന്‍, റാന്നി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ഉത്തമന്‍, റാന്നി ബ്ലോക്ക് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിബിന്‍ മാത്യു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിനോയ് കുറിയാക്കോസ്, മേഴ്‌സി പാണ്ടിയത്ത്, മീനു എബ്രഹാം, ജേക്കബ് വളയംപള്ളില്‍, ഷാനു സലീം, ചിഞ്ചു അനില്‍, ലതാ സുരേഷ്, പഴവങ്ങാടി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പൊന്നി തോമസ്, പ്രൊജക്ട് ഡയറക്ടര്‍ എന്‍.ഹരി, ലൈഫ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി.പി.സുനില്‍, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ വിമല്‍രാജ്, റാന്നി ബി.ഡി.ഒ. കെ.ആര്‍. രാജശേഖരന്‍ നായര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ആര്‍. പ്രസാദ്, മനോജ് ചരളേല്‍, ആലിച്ചന്‍ ആറൊന്നില്‍, സമദ് മേപ്രത്ത്, സജി ഇടിക്കുള എന്നിവര്‍ പങ്കെടുത്തു.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാക് കലാകാരന്മാരെ ഇന്ത്യയിൽ നിരോധിക്കണമെന്ന ഹർജി ; ഇത്രയും ഇടുങ്ങിയ ചിന്താഗതി പാടില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി : പാക്കിസ്ഥാൻ കലാകാരന്മാരെ ഇന്ത്യയിൽ നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി...

ശബരിമലയിൽ പോലീസിൻ്റെ രണ്ടാം ബാച്ച് ചുമതലയേറ്റു

0
ശബരിമല : ശബരിമലയില്‍ പോലീസ് ഉദ്യോഗസ്ഥരുടെ രണ്ടാം ബാച്ച് ചുമതലയേറ്റു. രണ്ടാം...

ലോക ഭിന്നശേഷി ദിനം : പ്രചാരണ പരിപാടികൾക്ക് റാന്നി ബിആർസിയിൽ തുടക്കമായി

0
റാന്നി : ലോക ഭിന്നശേഷിദിനാചരണത്തിന് വിപുലമായ പ്രചരണ പരിപാടികള്‍ നടത്താന്‍ റാന്നി...

വീരൻകുടി ഊരിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു

0
തൃശൂർ : മലക്കപ്പാറ വീരൻകുടി ഊരിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക...